പരിണാമത്തിൻെറ തെളിവുകൾ
പല ദശകങ്ങളായി വിവിധ മേഖലകളിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയ, ജീവജാലങ്ങളുടെ പൊത / From Wikipedia, the free encyclopedia
പല ദശകങ്ങളായി വിവിധ മേഖലകളിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയ, ജീവജാലങ്ങളുടെ പൊതു ഉല്പത്തിയ്ക്കുള്ള തെളിവുകളെയാണ് പരിണാമത്തിൻെറ തെളിവുകൾ എന്ന് വിളിയ്ക്കുന്നത്. ഭൂമിയിലെ എല്ലാ ജീവികളും ഒരു പൊതു പൂർവികനിൽനിന്ന് വന്നതാണെന്ന് ഇത് തെളിയിക്കുന്നു. പരിണാമ സിദ്ധാന്തത്തിന്റെ നിലനില്പിന് ബലമേകുന്ന ഒരു പ്രധാന ഭാഗമാണിത്. ഭൂമിയിലെ ജൈവവൈവിധ്യം സൃഷ്ടിക്കപ്പെട്ടത്, ജീവികളിൽ പരിണാമം സംഭവിക്കുന്നതു വഴിയുള്ള പ്രക്രിയകളിലൂടെയാണ് എന്ന് ഇത് വ്യക്തമാക്കുന്നു. കാലാകാലങ്ങളിൽ എങ്ങനെയാണ് അല്ലെങ്കിൽ എന്തുകൊണ്ടാണ് ജീവൻ വ്യത്യാസപ്പെടുന്നത് എന്ന് വിശദീകരിക്കുന്ന ആധുനിക പരിണാമ സിദ്ധാന്തത്തെ ഈ തെളിവുകൾ പിന്തുണയ്ക്കുന്നു. പരിശോധിക്കപ്പെടാവുന്ന സാദ്ധ്യതകളെ രൂപപ്പെടുത്തിയും, പരികല്പനകളെ പരിശോധിച്ചും, കാര്യകാരണങ്ങളെ വിശദീകരിക്കുന്ന സിദ്ധാന്തങ്ങൾ രൂപീകരിച്ചും ഒരു പൊതു ഉല്പത്തിയുടെ അഥവാ ജീവന്റെ അവസാന പൊതു പൂർവ്വികനിലേയ്ക്കുള്ള തെളിവുകൾ പരിണാമജീവശാസ്ത്രജ്ഞന്മാർ രേഖപ്പെടുത്തുന്നു.[1]