പമ്പാനദി
കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദി / From Wikipedia, the free encyclopedia
കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് പമ്പാനദി. ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിന്റെ സാന്നിധ്യം മൂലം പുണ്യനദിയായി അറിയപ്പെടുന്ന പമ്പാനദിയെ “ദക്ഷിണ ഭഗീരഥി”യെന്നും വിളിക്കുന്നു . പമ്പാനദിയുടെ ഉത്ഭവം സമുദ്രനിരപ്പിൽ നിന്നും 1650 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പീരുമേടിലെ പുളച്ചിമലയിലാണ്. പിന്നീടത് റാന്നി,പത്തനംതിട്ട, കോഴഞ്ചേരി, ചെങ്ങന്നൂർ,തിരുവല്ല,ചങ്ങനാശ്ശേരി,കുട്ടനാട്, കാർത്തികപ്പള്ളി, അമ്പലപ്പുഴ എന്നീ താലൂക്കുകളിലൂടെ ഒഴുകി അവസാനം വേമ്പനാട്ട് കായലിൽ പതിക്കുന്നു. കുട്ടനാട്ടിലെ ഒരു പ്രധാന ജലസ്രോതസ്സ് പമ്പാനദിയാണ്. പൗരാണിക കാലത്ത് ബാരിസ് എന്ന പേരിലാണ് ഈ നദി അറിയപ്പെട്ടിരുന്നത്.[1]
പമ്പ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പമ്പ (വിവക്ഷകൾ) എന്ന താൾ കാണുക. |
Pampa River പമ്പ നദി | |
---|---|
Country | India |
Physical characteristics | |
പ്രധാന സ്രോതസ്സ് | Pulachimala 1,650 m (5,410 ft) |
നദീമുഖം | Vembanad Lake & Thottappally Spillway |
നീളം | 176 km (109 mi) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 2,235 km2 (863 sq mi) |
ഭാരതത്തിന്റെ ആദി കാവ്യം ആയ രാമായണം പമ്പാ നദി യെ കുറിച്ച് വിവരം നൽകുന്നു ശ്രീ രാമൻ സഹോദരൻ ലക്ഷ്മണനും ഒന്നിച്ചു പമ്പാ തിരത്തു വരികയും ശബരി എന്ന സന്യാസിനിയുടെ ആദിഥ്യം സ്വീകരിക്കുകയും ചെയ്തു.