നെടുമങ്ങാട്
തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു മലയോരപട്ടണം. ഏഷ്യയിലെ ഏറ്റവും / From Wikipedia, the free encyclopedia
തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു മലയോരപട്ടണമാണ് നെടുമങ്ങാട്. ഒരു നഗരസഭ/മുനിസിപ്പാലിറ്റി കൂടിയാണ് നെടുമങ്ങാട് തിരുവനന്തപുരം നഗരത്തിൽ നിന്നും 18 കിലോമീറ്റർ ദൂരെയാണിവിടം. തിരുവനന്തപുരം ജില്ലയിലെ 6 താലൂക്കുകളിൽ ഏറ്റവും വലിയ താലൂക്കാണ് നെടുമങ്ങാട്. കുരുമുളക്, റബ്ബർ പോലുള്ള മലഞ്ചരക്കുകളുടെ ഒരു പ്രധാന വിപണന കേന്ദ്രമാണിവിടം. കൂടാതെ പച്ചക്കറികളൂടേയും വലിയ വിപണനകേന്ദ്രം കൂടിയാണിത്. തിരുവനന്തപുരം ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രം കൂടിയാണിത്. നെടുമങ്ങാട് പട്ടണത്തിൽ തന്നെയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കോയിക്കൽ കൊട്ടാരം. ഇത് ഇന്ന് പുരാവസ്തുവകുപ്പിനു കീഴിലുള്ള നാണയപ്രദർശന ശാലയാണ്.
- ഇതേ പേരിലുള്ള ബ്ലോക്ക് പഞ്ചായത്തിനു, ദയവായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കാണുക.
നെടുമങ്ങാട് | |
8.6064°N 77.0017°E / 8.6064; 77.0017 | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം |
ഭരണസ്ഥാപനം(ങ്ങൾ) | നഗരസഭ |
ചെയർപേഴ്സൺ | ശ്രീജ |
' | |
' | |
വിസ്തീർണ്ണം | 32.52ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 60161 |
ജനസാന്ദ്രത | 1850/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
695541 +91 0472 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | അഗസ്ത്യാർകൂടം, പാലോട് സസ്യശാസ്ത്ര ഉദ്യാനം, പൊന്മുടി, കോയിക്കൽ കൊട്ടാരം, തിരിച്ചിട്ടപ്പാറ അഥവാ തിരിചിറ്റൂർ |