From Wikipedia, the free encyclopedia
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരമാണ് കോയിക്കൽ കൊട്ടാരം. 1670കളിൽ വേണാടിന്റെ റീജന്റായിരുന്ന ഉമയമ്മറാണിയുടെ (പേരകം സ്വരൂപം - വേണാടിന്റെ താവഴി) കൊട്ടാരമാണിതെന്നു കരുതുന്നു. മുകിലൻ (മുഗളൻ എന്നതിന്റെ തത്ഭവം) എന്ന ഒരു വൈദേശിക മുസ്ലിം മഹാറാണിയുടെ ഭരണകാലത്ത് തിരുവനന്തപുരത്തിനു സമീപം വരെ സൈന്യസമേതം ആക്രമിച്ച് മണകാട് തമ്പടിച്ചു. അതോടെ റാണിക്ക് തിരുവനന്തപുരത്ത് നിന്നും നെടുമങ്ങാടേക്കു നിലയുറപ്പിക്കേണ്ടി വന്നു, അന്നു പണിത കൊട്ടാരമാണിതെന്നാണു ചരിത്ര രേഖകൾ പറയുന്നത്. കേരളസർക്കാർ വക ഒരു ചരിത്ര സംരക്ഷിത സ്മാരകമാണ് ഇതിപ്പോൾ. 1992 മുതൽ ഒരു ഫോക്ലോർ മ്യൂസിയവും, ന്യൂമിസ്മാറ്റിക് (നാണയ) മ്യൂസിയവും ഇവിടെ പ്രവർത്തിച്ചുവരുന്നു.[1] [2][3][4]
സ്ഥാപിതം | 1677 |
---|---|
സ്ഥാനം | Nedumangad, Kerala, India |
Type | Art museum, Archaeology museum |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.