നവദുർഗ്ഗ
From Wikipedia, the free encyclopedia
ഹിന്ദുമതവിശ്വാസപ്രകാരവും ശാക്തേയ ആചാരപ്രകാരവും ആദിപരാശക്തിയായ ദുർഗ്ഗാഭഗവതിയുടെ അഥവാ പാർവതി ദേവിയുടെ ഒൻപത് ഭാവങ്ങളെയാണ് നവദുർഗ്ഗ (ദേവനാഗരിയിൽ: नवदुर्गा) എന്ന് അർത്ഥമാക്കുന്നത്. ദുർഗ്ഗയുടെ ഒൻപത് രൂപങ്ങൾ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, ഭദ്രകാളി അഥവാ കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവയാണ്. നവരാത്രിയിൽ ഓരോ ദിനവും ഓരോ ദുർഗ്ഗയെയാണ് ആരാധിക്കുന്നത്. ദുർഗതിപ്രശമനിയും ദുഖനാശിനിയുമായിട്ടാണ് ദുർഗ്ഗയെ കണക്കാക്കുന്നത്.
ശൈലപുത്രി | ബ്രഹ്മചാരിണി | ചന്ദ്രഖണ്ഡ |
കൂഷ്മാണ്ഡ | സ്കന്ദമാതാ | കാർത്യായനി |
കാലരാത്രി (ഭദ്രകാളി) | മഹാഗൗരി | സിദ്ധിദാത്രി |