![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/14/Blausen_0316_DigestiveSystem.png/640px-Blausen_0316_DigestiveSystem.png&w=640&q=50)
ദഹനം (ജീവശാസ്ത്രം)
ഭക്ഷണത്തെ ചെറുഘടകങ്ങൾ ആയി വേർതിരിക്കുന്ന ജീവശാസ്ത്രപ്രവർത്തനം / From Wikipedia, the free encyclopedia
രക്തത്തിന് ആഗിരണം ചെയ്യാൻ പാകത്തിന് യന്ത്രികമായും രാസായനികമായും ഭക്ഷണ പദാർഥങ്ങൾ ശരീരത്തിനാവശ്യമുള്ളതുപോലെ വിഘടിപ്പിക്കുന്ന പ്രക്രിയയാണ് ദഹനം. ഭക്ഷണത്തിന്റെ ദഹനം എല്ലാ ജീവജാലങ്ങളിലും നടക്കുന്ന ഒന്നാണ്. (ഏതാനും സൂക്ഷ്മ പരാദങ്ങളിൽ ഒഴികെ), ഓരോ ഇനം ജീവിയിലും, ഓരോ രീതിയിലാണ് ദഹനം നടക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകാംശങ്ങൾ ശരീരത്തിനു ആഗിരണം ചെയ്യുവാൻ യോജിച്ച രൂപത്തിലല്ല, അവയെ അനുയോജ്യമായ അവസ്ഥയിലേക്കു മാറ്റുന്നത് ദഹനം എന്ന പ്രക്രിയയിലൂടെയാണ്.
ദഹനം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ദഹനം (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |