അസിപിട്രിഡേ (Accipitridae) പക്ഷി കുടുംബത്തിൽപ്പെടുന്ന ഒരിനം പ്രാപ്പിടിയനാണ്‌ തേൻകൊതിച്ചിപ്പരുന്ത്‌.[2] [3][4][5] ഇംഗ്ലീഷിൽ Oriental Honey-buzzard എന്നും Crested Honey Buzzard എന്നും അറിയപ്പെടുന്നു. ശാസ്ത്ര നാമം പെർനിസ് തിലൊർ‌ഹൈങ്ക്സ്' (Pernis ptilorhynchus). ഏഷ്യയിൽ സൈബീരിയ മുതൽ ജപ്പാൻ വരെയുള്ള പ്രദേശങ്ങളിൽ ധാരാളമായി കാണപ്പെടുന്നു. പലനിറത്തിലും കാണുന്ന ഒരു സാധരണ ഇരപിടിയൻ പക്ഷിയാണ്. സാധാരണ ഇരട്ടകളായാണ് കാണുന്നത്.

വസ്തുതകൾ തേൻകൊതിച്ചിപ്പരുന്ത്, പരിപാലന സ്ഥിതി ...
തേൻകൊതിച്ചിപ്പരുന്ത്
Thumb
Male at Hodal in Faridabad District of Haryana, India.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Accipitriformes
Family:
Genus:
Pernis
Species:
P. ptilorhynchus
Binomial name
Pernis ptilorhynchus
Temminck, 1821
അടയ്ക്കുക
Thumb
പെൺപക്ഷി ഭരത്പൂർ
Thumb
Oriental honey buzzard ,young bird പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും
Thumb
Oriental honey buzzard female from koottanad Palakkad Kerala
Thumb
oriental honey buzzard take off

രൂപവിവരണം

മുകൾവശത്ത് ചാരനിറം കലർന്ന തവിട്ടു നിറമാണ്. കടുത്ത ചാരനിറത്തിലുള്ള തലയുണ്ട്. തവിട്ടു നിറത്തിലുള്ള അടിവശത്ത് വെള്ള വരകളുണ്ട്. ചെറിയ കറുത്ത മകുടത്തൂവലുണ്ട്. കറുത്ത ഉരുണ്ട വാലുണ്ട്. നീണ്ട കഴുത്തും ചെറിയ തലയുമുള്ള തേൻ‌കൊതിച്ചി പരുന്തിന്‌ ചിറകടിക്കാതെ അന്തരീക്ഷത്തിലൂടെ തെന്നി പറക്കാം. നീളമുള്ള വാലുകളുള്ള ഇവയുടെ തലയിലെ പൂവ് വളരെ ചെറുതാണ്‌. ബ്രൗൺ നിറമുളള ശരീരത്തിലെ കഴുത്തിൽ ഒരു വലയം കാണാം. ആൺ-പെൺ പക്ഷികളേ വളരെ എളുപ്പം തന്നെ തിരിച്ചറിയാൻ സാധിക്കും, ആൺ പക്ഷികളുടെ ശിരസ്സ് നീല കളർന്ന ചാര നിറത്തിലും പെൺ പക്ഷികളുടെ ശിരസ്സ് ബ്രൗൺ നിറത്തിലുമാണുള്ളത്. ആൺ പക്ഷികളെക്കാൾ പെൺ പക്ഷികൾക്ക് നിറവും വലിപ്പവും കൂടുതലാണ്‌. ആൺ പക്ഷികളുടെ വാൽ കറുപ്പ് നിറത്തിലുള്ളതാണ്‌ ഇതിൽ ഒരു വെള്ള നാടയും കാണാം.

ആവാസ രീതി

ദേശാടനപ്പക്ഷികളുടെ ഗണത്തിൽ പെടുത്താൻ പറ്റുന്ന ഒരു പക്ഷിയാണ്‌ തേൻ‌കൊതിച്ചി പരുന്ത്‌. വേനൽക്കാലത്ത് ഈ പരുന്തിൻ കൂട്ടം ജപ്പാനിൽ നിന്നു സൈബീരിയയിലേക്ക് ചേക്കേറും. ശിശിരകാലത്ത് തിരിച്ചും യാത്രചെയ്യും. ഭക്ഷണത്തിനായി പ്രധാനമായും ലാർ‌വകളേയും ചിലതരം വണ്ടുകളെയും ആണ്‌ ഈ പരുന്തുകൾ ആശ്രയിക്കുന്നത്.
പ്രത്യേക രീതിയിൽ ചിറകടിച്ചാണ്‌ ഇവ ഇണകളെ ആകർഷിക്കുന്നത്.

ഭക്ഷണം

തേൻ, തേനീച്ചയുടെ ലാർവകൾ, പ്രാണികൾ, ചെറിയ പക്ഷികൾ.

കൂടുകെട്ടൽ

ഫെബ്രുവരി മുതൽ ജൂലൈ വരെ.

ചിത്രങ്ങൾ

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.