From Wikipedia, the free encyclopedia
ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികളായ സെവൻ സമ്മിറ്റുകൾ കീഴടക്കിയ ലോകത്തിലെ ആദ്യ സഹോദരികളും ഇരട്ടകളുമാണ് താഷി മലിക് , നങ്ഷി മലിക് സഹോദരികൾ (ജനനം: 21 ജൂൺ 1991) [1] ,[2] ,[3] ,[4]. ഉത്തര-ദക്ഷിണ ധ്രുവങ്ങളിൽ എത്തി അഡ്വെഞ്ചർ ഗ്രാൻഡ് സ്ലാം , ഉത്തര-ദക്ഷിണ ധ്രുവങ്ങളിലും എവറസ്റ്റ് കൊടുമുടിയും കീഴടക്കി ത്രീ പോൾസ് ചലഞ്ച് പൂർത്തിയാക്കിയ ആദ്യത്തെ സഹോദരികളും ഇരട്ടകളുമാണ് ഇവർ .എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇരട്ട സഹോദരികളും ഇവരാണ് [5] ,[6] ,[7]
നമ്പർ | ചിത്രം | കൊടുമുടി | ഉയരം | ഭൂഖണ്ഡം | കീഴടക്കിയ വർഷം |
---|---|---|---|---|---|
1 | എവറസ്റ്റ് | 8,848 മീ (29,029 അടി) | ഏഷ്യ | മെയ് 19 , 2013 | |
2 | അകൊൻകാഗ്വ | 6,961 മീ (22,838 അടി) | തെക്കേ അമേരിക്ക | ജനുവരി 29, 2014 | |
3 | ഡെനാലി | 6,194 മീ (20,322 അടി) | വടക്കേ അമേരിക്ക | ജൂൺ 4 , 2014 | |
4 | കിളിമഞ്ചാരോ | 5,895 മീ (19,341 അടി) | ആഫ്രിക്ക | ജൂലൈ 15 , 2015 | |
5 | എൽബ്രസ് | 5,642 മീ (18,510 അടി) | യൂറോപ്പ് | ഓഗസ്റ്റ് 22 , 2013 | |
6 | വിൻസൺ മാസിഫ് | 4,892 മീ (16,050 അടി) | അന്റാർട്ടിക്ക | ഡിസംബർ 16 , 2014 | |
7 | പുങ്കക് ജയാ | 4,884 മീ (16,024 അടി) | ഓസ്ട്രേലിയ | മാർച്ച് 19 , 2014 |
നമ്പർ | ചിത്രം | ധ്രുവം | എത്തിയ വർഷം |
---|---|---|---|
1 | ഉത്തരധ്രുവം | ഏപ്രിൽ 21 , 2015 | |
2 | ദക്ഷിണധ്രുവം | ഡിസംബർ 28 , 2014 |
ഹരിയാനയിലെ സോണിപത് ജില്ലയിലെ അൻവാലി സ്വദേശിയായ ഇന്ത്യൻ ആർമി ഓഫീസർ ആയിരുന്ന കേണൽ വീരേന്ദ്ര സിംഗ് മലിക് , അഞ്ജു താപ്പ ദമ്പതികൾ ആണ് മാതാപിതാക്കൾ . വീരേന്ദ്ര സിംഗ് മലിക് ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ഡെറാഡൂണിൽ സ്ഥിരതാമസമാക്കി. മലിക് സഹോദരികൾ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട്, കേരളം, മണിപ്പൂർ,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ നിരവധി സ്കൂളുകളിൽ പഠിച്ചു. സിക്കിം മണിപ്പാൽ സർവകലാശാലയിൽ നിന്ന് ജേണലിസം & മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി.
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഇന്ത്യക്കാർ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.