താഇഫ്
From Wikipedia, the free encyclopedia
സൗദി അറേബ്യയിലെ മക്ക പ്രവിശ്യയിൽ പെട്ട ഒരു പട്ടണമാണ് താഇഫ് (الطائف). സമുദ്ര നിരപ്പിൽ നിന്നും 1700 മീറ്റർ (5600 അടി) ഉയരത്തിലാണ് താഇഫ് പട്ടണം സ്ഥിതിചെയ്യുന്നത്. 2010ലെ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 9,87,914 ആണ്[2]. സരവാത്ത് മലനിരകളാൽ സമ്പുഷ്ടമായ താഇഫ് സൗദിയിലെ പ്രധാന വിനോദ സഞ്ചാര മേഖലയും കാർഷിക മേഖലയും ആണ്[3]. സൗദി അറേബ്യയുടെ ഭരണാധികാരികൾ വേനൽക്കാലത്ത് ചൂടൊഴിവാക്കാനായി റിയാദിൽ നിന്നും താഇഫിലേക്കു പ്രവർത്തനം മാറ്റിപ്പോരുന്നു. പ്രധാന കൃഷി തേനും മുന്തിരിയുമാണ്.
വസ്തുതകൾ താഇഫ് الطائف, രാജ്യം ...
താഇഫ് الطائف | |||
---|---|---|---|
നഗരം | |||
താഇഫിലെ പ്രശസ്തമായ സരാവത് പർവതം | |||
| |||
Nickname(s): Tigrarna | |||
രാജ്യം | സൗദി അറേബ്യ | ||
പ്രവിശ്യ | മക്ക പ്രവിശ്യ | ||
സ്ഥാപിച്ചത് | From the 6th century BC | ||
സൗദി അറേബ്യയിൽ ലയിച്ചത് | 1924 | ||
• നഗരസഭ ഗവർണർ | മുഹമ്മദ് അൽ മുഖരിജ് | ||
• പ്രവിശ്യ ഗവർണർ | ഖാലിദ് അൽ ഫൈസൽ | ||
ഉയരം | 1,879 മീ(6,165 അടി) | ||
(2010) | |||
• ആകെ | 9,87,914[1] | ||
• ജനസാന്ദ്രത | 1,623/ച.കി.മീ.(4,238/ച മൈ) | ||
Ta'if City Census | |||
സമയമേഖല | UTC+3 (Arabian Standard Time) | ||
തപാൽ കോഡ് | (5 digits) | ||
ഏരിയ കോഡ് | +966-2 |
അടയ്ക്കുക