തത്ത
പക്ഷി / From Wikipedia, the free encyclopedia
സിറ്റാസിഫോർമസ് പക്ഷി ഗോത്രത്തിലെ സിറ്റാസിഡേ (Psittacidae) കുടുംബത്തിൽപ്പെടുന്ന പക്ഷികളെ തത്തകൾ എന്നു പൊതുവേ പറയുന്നു. ഇവ മിക്കവാറും കൂട്ടമായാണ് സഞ്ചരിക്കുന്നത്. 80 ജനുസുകളിലായി ഏകദേശം 372 സ്പീഷിസുകൾ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഉഷ്ണമേഖലയിലും ഉഷ്ണമേഖലയോടടുത്ത പ്രദേശങ്ങളിലുമാണ് ഇവ സാധാരണയായി കാണപ്പെടുന്നത്.
തത്തകൾ | |
---|---|
Blue-and-gold Macaws | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Psittacidae Illiger, 1811 |
കുറുകിയ കാലുകൾ, മെലിഞ്ഞ ശരീരം, തടിച്ചുരുണ്ട് കുറുകിയതും ഉറപ്പുള്ളതും അറ്റം കൂർത്തു വളഞ്ഞതുമായ ചുണ്ട്, നീണ്ട് ത്രികോണാകൃതിയിലുള്ള വാൽ, മരത്തിൽ കയറാനുപയോഗിക്കത്തക്ക കാലുകൾ, പച്ചത്തൂവലുകൾ എന്നിവ തത്തകളുടെ സവിശേഷതകളാണ്. തത്തയുടെ മേൽച്ചുണ്ട് തലയോടുമായി ബന്ധിച്ചിരിക്കുന്നതിനാൽ മേൽച്ചുണ്ടിന് പരിമിതമായ ചലനസ്വാതന്ത്ര്യമേ ഉള്ളൂ. തത്തയുടെ കാലിൽ നാല് വിരലുകൾ ആണ് ഉള്ളത്. ഇതിൽ രണ്ടെണ്ണം മുന്നോട്ടും രണ്ടെണ്ണം പുറകോട്ടും ആണ്. ഇവ മിക്കപ്പോഴും കൂട്ടം ചേർന്നാണ് സഞ്ചരിക്കുന്നത്. 32 ഇനം തത്തകളുണ്ടെങ്കിലും അഞ്ചിനങ്ങൾ മാത്രമാണ് കേരളത്തിൽ കാണപ്പെടുന്നത്.