ഡ്രാഗൺ പഴം
From Wikipedia, the free encyclopedia
കള്ളിച്ചെടി വർഗ്ഗത്തിൽ പെട്ട ഒരുകൂട്ടം സസ്യങ്ങളുടെ ഫലങ്ങൾക്കുള്ള പൊതുനാമമാണ് ഡ്രാഗൺ പഴം അഥവാ ഡ്രാഗൺ ഫ്രൂട്ട് അല്ലെങ്കിൽ പിതായ. ഹൈലോസീറസ് ജനുസ്സിൽ പെട്ട മധുരപ്പിതായ ആണ് ഇവയിൽ പ്രധാനം. കാഴ്ചയിലുള്ള ഭംഗി പോലെ തന്നെ നിരവധി പോഷകങ്ങൾ അടങ്ങിയ പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. റെഡ് ഡ്രാഗൺ ഫ്രൂട്ട്, വൈറ്റ് ഡ്രാഗൺ ഫ്രൂട്ട് തുടങ്ങി പല നിറങ്ങളിലും ഇവ കാണപ്പെടാറുണ്ട്. ഈ പഴത്തിൽ ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാൽ മിതമായ അളവിൽ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പടർന്നു കയറി വളരുന്ന ഈ ചെടികളുടെ സ്വദേശങ്ങൾ മെക്സിക്കോയും മദ്ധ്യ-ദക്ഷിണ അമേരിക്കകളും ആണ്. ഇപ്പോൾ ഇന്ത്യ, ചൈന, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ തെക്കു ഏഷ്യൻ രാജ്യങ്ങളിലും, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു. ഇവ പല പ്രാദേശിക നാമങ്ങളിൽ അറിയപ്പെടുന്നു. ഡ്രാഗൺ ഫ്രൂട്ടിന്റെ പ്രധാന സവിശേഷത നല്ല ഫലഭൂയിഷ്ടമല്ലാത്ത മണ്ണിലും നന്നായിവളരും എന്നാൽ നല്ല നീർവാഴ്ചയുണ്ടായിരിക്കണം, കേരളത്തിലേതു പോലെയുള്ള ഉഷ്ണമേഖല കാലാവസ്ഥ വളരെ അനുയോജ്യമാണ്. കേരളത്തിൽ പലയിടത്തും ഇവ വിജയകരമായി കൃഷി ചെയ്തു വരുന്നുണ്ട്.
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(2023 ഓഗസ്റ്റ്) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |