ഡൊണാൾഡ് ബ്രാഡ്മാൻ
ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരൻ / From Wikipedia, the free encyclopedia
സുപ്രസിദ്ധനായ ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരനായിരുന്നു ഡൊണാൾഡ് ബ്രാഡ്മാൻ എന്നറിയപ്പെടുന്ന സർ ഡൊണാൾഡ് ജോർജ് ബ്രാഡ്മാൻ (ജനനം:ഓഗസ്റ്റ് 27 1908 – ഫെബ്രുവരി 25 2001). ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന്[൧] ഇദ്ദേഹത്തെ ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു.[1]
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | സർ ഡൊണാൾഡ് ജോർജ് ബ്രാഡ്മാൻ | |||||||||||||||||||||||||||||||||||||||
വിളിപ്പേര് | ദി ഡോൺ | |||||||||||||||||||||||||||||||||||||||
ഉയരം | 5 ft 7 in (1.70 m) | |||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലം കൈയ്യൻ | |||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലം കൈയ്യൻ ലെഗ് സ്പിൻ | |||||||||||||||||||||||||||||||||||||||
റോൾ | ബാറ്റ്സ്മാൻ | |||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 124) | 30 നവംബർ 1928 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 18 ഓഗസ്റ്റ് 1948 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||
1935 - 1949 | ദക്ഷിണാസ്ട്രേലിയ | |||||||||||||||||||||||||||||||||||||||
1927 - 1934 | ന്യൂ സൗത്ത് വെയിൽസ് | |||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 21 ഓഗസ്റ്റ് 2010 |
ബ്രാഡ്മാൻ, ടെസ്റ്റ് ക്രിക്കറ്റ് മാത്രമേ കളിച്ചിട്ടുള്ളൂ. അദ്ദേഹം കളിക്കുന്ന കാലത്ത് ക്രിക്കറ്റിൽ ഏകദിനശൈലി ആരംഭിച്ചിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റിൽ നേടിയ 99.94 എന്ന അതുല്യ ബാറ്റിങ് ശരാശരി മൂലമാണ് ഏറ്റവും മികച്ച ബാറ്റ്സ്മാനായി ബ്രാഡ്മാൻ വാഴ്ത്തപ്പെടുന്നത്.[2] ഒരു ടെസ്റ്റ് ബാറ്റ്സ്മാന്റെ ഏറ്റവും മികച്ച ശരാശരിയായ ഇത് ഇക്കാലമത്രയും മറ്റാർക്കും തിരുത്തിക്കുറിക്കാനായിട്ടില്ല.
കുട്ടിക്കാലത്ത് ബ്രാഡ്മാൻ ക്രിക്കറ്റ് സ്റ്റമ്പും ഗോൾഫ് കളിക്കാനുപയോഗിക്കുന്ന പന്തുമുപയോഗിച്ച് ഏകനായി പരിശീലിച്ചിരു ന്നുവെന്നൊരു ഓസ്ട്രേലിയൻ കഥയുണ്ട്.[3] വെറും രണ്ട് വർഷങ്ങൾ കൊണ്ടാണ് പടർപ്പുകളിലെ ക്രിക്കറ്റിൽ നിന്നും ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീമിൽ ബ്രാഡ്മാൻ ഇടം നേടിയത്. തന്റെ ഇരുപത്തിരണ്ടാം ജന്മദിനത്തിനു മുൻപ് തന്നെ ടെസ്റ്റിലെ പല റെക്കോഡുകളും സ്വന്തം പേരിലാക്കാൻ ബ്രാഡ്മാനു കഴിഞ്ഞിരുന്നു, അവയിൽച്ചിലത് ഇതു വരെ തകർക്കപ്പെട്ടിട്ടുമില്ല. ഓസ്ട്രേലിയൻ കായിക ലോകത്തിന്റെ ആരാധനാമൂർത്തിയും, ഓസ്ട്രേലിയൻ ജനങ്ങളിൽ ഏറ്റവും കൂടുതൽ സ്വാധീനം ഉണ്ടാക്കിയ വ്യക്തിത്വത്തിന് ഉടമയും കൂടിയായിരുന്നു ബ്രാഡ്മാൻ.
തന്റെ 20 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ ബ്രാഡ്മാനു കഴിഞ്ഞിട്ടുണ്ട്. മുൻ ഓസ്ട്രേലിയൻ നായകനായ ബിൽ വുഡ്ഫുൾ ബ്രാഡ്മാനെ പറ്റി അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്, ബ്രാഡ്മാൻ എന്ന ഒരാൾ മറ്റു മൂന്ന് ബാറ്റ്സ്മാന്മാരുടെ ഫലം ചെയ്യും.[4] കായികലോകത്തെ ഏറ്റവും വിവാദപരമായ[5] തന്ത്രങ്ങളിലൊന്നായ ബോഡിലൈൻ രീതി ഇംഗ്ലീഷ് കളിക്കാർ കൊണ്ടുവന്നത് ബ്രാഡ്മാന്റെ റൺസ് നേട്ടം പ്രതിരോധിക്കാനായിരുന്നു.[6] ഒരു നായകനെന്ന നിലയിലും കാര്യനിർവാഹകനെന്ന നിലയിലും തികച്ചും ആക്രമണോത്സുകനായിരുന്നു അദ്ദേഹം. തന്റെ പ്രകടനങ്ങൾ കൊണ്ട് തന്നെ ബ്രാഡ്മാന് വിമർശകരുടെയെല്ലാം വായ് മൂടാൻ കഴിഞ്ഞു. തുടർച്ചയായ പ്രശംസകളെ ബ്രാഡ്മാൻ ഇഷ്ടപ്പെട്ടിരുന്നില്ല, അതുകൊണ്ടായിരിക്കണം മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെ ഇത് ബാധിച്ചതും. തന്റെ വ്യക്തിപരമായ പ്രകടനങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുത്തത് മറ്റുള്ള കളിക്കാരുമായി സ്പർദ്ദ വളർത്താൻ കാരണമായി. കാര്യനിർവാഹകർക്കും, സഹകളിക്കാർക്കും, മാധ്യമ പ്രവർത്തകർക്കും അദ്ദേഹം ഒരു അന്തർമുഖനാണെന്ന തോന്നലുണ്ടാക്കി.[7] രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് ഏകദേശം ആറ് വർഷക്കാലം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിട്ടു നിൽക്കേണ്ടതായും വന്നു. പക്ഷേ യുദ്ധം കഴിഞ്ഞ് നാടകീയമായി തിരിച്ചു വരവ് ബ്രാഡ്മാൻ നടത്തി, ഈ കാലത്ത് ബ്രാഡ്മാന്റെ നായകത്വത്തിലുള്ള ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ തുടർച്ചയായി വിജയിച്ചു റെക്കോഡ് സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ ടീം അറിയപ്പെട്ടത് അപരാജിതർ എന്നായിരുന്നു.
തികച്ചും സങ്കീർണ്ണമായ ഒരു വ്യക്തിതത്തിനുടമ കൂടിയായിരുന്നു ബ്രാഡ്മാൻ, കൂടുതൽ അടുത്ത ബന്ധങ്ങൾ പുലർത്താനും അദ്ദേഹമാഗ്രഹിച്ചില്ല.[8] തന്റെ ക്രിക്കറ്റ് ജീവിതത്തിൽ നിന്നും ബ്രാഡ്മാൻ വിരമിക്കുന്നത് ഓസ്ടേലിയൻ ക്രിക്കറ്റ് ബോർഡിന്റെ അധികാരി എന്ന സ്ഥാനത്തു നിന്നാണ്. എഴുത്തുകാരൻ, ടീം തെരെഞ്ഞെടുപ്പുകാരൻ എന്നീ നിലകളിലും അദ്ദേഹം 30 വർഷങ്ങൾ പ്രവർത്തിച്ചു. ക്രിക്കറ്റിന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചിട്ട് 50 വർഷങ്ങൾക്ക് ശേഷം 2001-ൽ ഓസ്ടേലിയൻ പ്രധാനമന്ത്രിയായിരുന്ന ജോൺ ഹോവാർഡ് അദ്ദേഹത്തെ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ഓസ്ടേലിയൻ എന്ന് വിളിച്ചാണ് ആദരിച്ചത്.[9] നാണയങ്ങളിലും തപാൽ മുദ്രകളിലും അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ചിരുന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം പേരിൽ ഒരു മ്യൂസിയം ലഭിച്ച ആദ്യ ഓസ്ടേലിയനാണ് ബ്രാഡ്മാൻ. 2008ൽ അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 27ന് ഓസ്ട്രേലിയൻ മന്ത്രിസഭ ബ്രാഡ്മാന്റെ ചിത്രം ഉൾപ്പെടുത്തിയ 5 ഡോളറിന്റെ സ്വർണ്ണനാണയം പുറത്തിറക്കി.[10]
2009 നവംബർ 19ന് സർ ഡൊണാൾഡ് ബ്രാഡ്മാനെ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ പ്രശസ്തരുടെ പട്ടികയിലുൾപ്പെടുത്തി.[11]