![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/2a/%25E6%25B1%259F%25E8%25BE%25B9_bank_of_Yalu_River_in_Dandong.jpg/640px-%25E6%25B1%259F%25E8%25BE%25B9_bank_of_Yalu_River_in_Dandong.jpg&w=640&q=50)
ഡാൻദോങ്
From Wikipedia, the free encyclopedia
വടക്കു-കിഴക്കൻ ചൈനയിലെ ഒരു മുനിസിപ്പാലിറ്റിയാണ് ഡാൻദോങ്. ടാൻടങ് (Tantung) എന്നും ഇതറിയപ്പെടുന്നുണ്ട്. യാലു നദിക്കരയിൽ സ്ഥിതി ചെയ്യുന്ന കിഴക്കൻ ലിയാവോനിങ്ങിലെ (Liaoning) ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ ഡാൻദോങ് ഉത്തര കൊറിയിയിലേക്കുള്ള ഒരു കവാടമാണ്. ജനസംഖ്യ: 652, 891 (1991) ഒരു പ്രമുഖ വ്യാവസായിക നദീ തുറമുഖമാണ് ഡാൻദോങ്. കപ്പലുകൾക്കായി ഡോങ്ഗൗവിലുള്ള പുറം ഹാർബർ, യാലു നദിക്കരയിലെ പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഡാൻദോങ് മുൻസിപ്പാലിറ്റി. തുണിത്തരങ്ങൾ, വുഡ്പൾപ്, പേപ്പർ, രാസവസ്തുക്കൾ, യന്ത്രസാമഗ്രികൾ, റബറുത്പന്നങ്ങൾ തുടങ്ങിയവ ഇവിടത്തെ പ്രധാന വ്യവസായികോത്പന്നങ്ങളാകുന്നു. യാലു നദിയിൽ ഒരു ജലവൈദ്യുതോർജ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്.
ഡാൻദോങ് 丹东 | |
---|---|
പ്രവിശ്യാതല നഗരം | |
丹东市 | |
![]() ഡാൻദോങ് സ്കൈലൈൻ യാലു നദിയുടെ കരയിൽനിന്ന് | |
![]() ലിയാവോനിങിൽ ഡാൻദോങിന്റെ സ്ഥാനം | |
രാജ്യം | ചൈന |
പ്രവിശ്യ | ലിയാവോനിങ് |
നഗര ആസ്ഥാനം | ഝെൻഷിങ് ജില്ല |
ജില്ലകളും കൗണ്ടികളും | List
|
• CPC ഡാൻദോങ് | കമ്മിറ്റി സെക്രട്ടറി |
• മേയർ | ചെൻ റ്റിയെഷിൻ |
• പ്രവിശ്യാതല നഗരം | 14,981.4 ച.കി.മീ.(5,784.4 ച മൈ) |
• നഗരം | 563 ച.കി.മീ.(217 ച മൈ) |
(2004)[1] | |
• പ്രവിശ്യാതല നഗരം | 24,09,697 |
• നഗരപ്രദേശം | 7,80,414 |
സമയമേഖല | UTC+8 (ചൈനാ സ്റ്റാൻഡേർഡ് സമയം) |
പിൻകോഡ് | 118000 |
ഏരിയ കോഡ് | 415 |
ലൈസൻസ് പ്ലേറ്റുകൾ | 辽F |
ഭരണ വിഭാഗ കോഡ് | 210600 |
ISO 3166-2 | cn-21-06 |
വെബ്സൈറ്റ് | http://www.dandong.gov.cn/ |
1907-ൽ ഡാൻദോങ്ങിനെ റെയിൽ മാർഗ്ഗം വ. കിഴക്കൻ ചൈനയും കൊറിയയുമായി ബന്ധിപ്പിച്ചതോടെയാണ് ഈ പ്രദേശത്തിന്റെ വികസനം ആരംഭിച്ചത്. 1931-45 ൽ മഞ്ചൂറിയയിലെ ജാപ്പനീസ് അധിനിവേശ കാലത്ത് ഡാൻദോങ് വ്യാവസായികവത്കരിക്കപ്പെടുകയും, കൊറിയൻ യുദ്ധകാലത്ത് ഗണ്യമായി വികസിക്കുകയും ചെയ്തു. 1965 വരെ ആൻദോങ് (Andong) ഡോങ്ഗൗ (Donggou) ടവ്തുങ്കൗ (Tautung kow) എന്നീ പേരുകളിൽ ഈ പ്രദേശം അറിയപ്പെട്ടിരുന്നു.