ടോളമി
From Wikipedia, the free encyclopedia
ഗണിതശാസ്ത്രജ്ഞൻ, ജ്യോതിശാസ്ത്രജ്ഞൻ, ഭൗമശാസ്ത്രജ്ഞൻ, ജ്യോതിഷി എന്നീ നിലകളിൽ പ്രശസ്തനായ ഗ്രീക്ക് പണ്ഡിതനാണ് ടോളമി (83–c.168). ശരിയായ പേര് ക്ലോഡിയസ് ടോളമേയസ്. ഇദ്ദേഹത്തിന്റേതായി ഒരു കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1][2] ഈജിപ്റ്റിലെ റോമൻ പ്രവിശ്യയായിരുന്ന അലക്സാൻഡ്രിയയിലായിരുന്നു ടോളമി ജീവിച്ചിരുന്നത്. ഗ്രീക്ക് ഭാഷയിലായിരുന്നു അദ്ദേഹം തന്റെ രചനകൾ നിർവ്വഹിച്ചിരുന്നത്.[3] ഭൂമിയുടെ ചുറ്റും സൂര്യനുൾപ്പടെയുള്ള ഗ്രഹങ്ങൾ ചുറ്റിത്തിരിയുകയാണ് എന്നായിരുന്നു ടോളമിയുടെ സിദ്ധാന്തം. ഭാരതത്തിലേക്ക് യാത്രനടത്തിയ ആദ്യത്തെ വിദേശസഞ്ചാരികളിലൊരാളാണ് ടോളമി..
ടോളമി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ടോളമി (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ ടോളമി, ജനനം ...
ടോളമി | |
---|---|
ജനനം | c. AD 90 |
മരണം | c. AD 168 (വയസ്സ് 77–78) |
തൊഴിൽ | mathematician, geographer, astronomer, astrologer |
അടയ്ക്കുക