ടിക്ക് പക്ഷി

പസെരിഫോർമിസ് എന്ന പക്ഷി ഗോത്രത്തിലെ ബുഫാജിനെ ഉപകുടുംബത്തിൽപ്പെട്ട പക്ഷി From Wikipedia, the free encyclopedia

ടിക്ക് പക്ഷി

പസെരിഫോർമിസ് എന്ന പക്ഷി ഗോത്രത്തിലെ ബുഫാജിനെ ഉപകുടുംബത്തിൽപ്പെട്ട പക്ഷിയാണ്‌ ടിക്ക് പക്ഷി. ഈ ഉപകുടുംബത്തിലെ ബുഫാഗസ് ആഫ്രിക്കാനസ്, ബുഫാഗസ് എറിത്രോറിങ്കസ് എന്നീ രണ്ടു സ്പീഷീസ് പക്ഷികൾ ടിക്ക് പക്ഷികൾ എന്ന പേരിൽ അറിയപ്പെടുന്നു.

ബുഫാഗസ് ആഫ്രിക്കാനസ് (മഞ്ഞ കൊക്കുള്ളവ)

വസ്തുതകൾ ടിക്ക് പക്ഷി, പരിപാലന സ്ഥിതി ...
ടിക്ക് പക്ഷി
കെനിയയിൽ കാണപ്പെടുന്ന ടിക്ക് പക്ഷികൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Sturnidae
Genus:
Buphagus
Species:
B. africanus
Binomial name
Buphagus africanus
Linnaeus, 1766
Range of the Yellow-billed Oxpecker
അടയ്ക്കുക

ടിക്ക് പക്ഷികൾക്ക് കാക്കകളോട് സാദൃശ്യമുണ്ട്. തെക്കേ ആഫ്രിക്കൻ പുൽമേടുകളിലും സാവന്നകളിലും മേഞ്ഞുനടക്കുന്ന നാൽക്കാലികളുടെ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന പരജീവികളായ കീടങ്ങളെ കൊത്തിപ്പെറുക്കി ഭക്ഷിക്കുന്ന ചെറു പക്ഷികളാണിവ. കാണ്ടാമൃഗം, ജിറാഫ്, എരുമ എന്നിവയുടെ പുറത്ത് ഈ പക്ഷികളെ സാധാരണയായി കാണാനാവും.

ബുഫാഗസ് എറിത്രോറിങ്കസ് (ചുവന്ന കൊക്കുള്ളവ)

ശരീരഘടന

ബുഫാഗസ് ആഫ്രിക്കാനസ് എന്ന സ്പീഷീസിന്റെ കൊക്കുകൾക്ക് മഞ്ഞനിറമാണ്; രണ്ടാമത്തെ സ്പീഷീസായ ബുഫാഗസ് എറിത്രോറിങ്കസിന്റെ കൊക്കുകൾക്ക് ചുവപ്പുനിറവും. പക്ഷിക്ക് 25 സെ.മീ. വരെ നീളം വരും. തല ശക്തിയേറിയതും പരന്നതുമാണ്. ചിറകുകളുടെ അഗ്രം കൂർത്തിരിക്കുന്നു. കാലുകൾ ബലമേറിയവയും കൂർത്ത നഖങ്ങളോടുകൂടിയവയുമാണ്. വാൽ നീണ്ടതാണ്; കാൽ വിരലുകൾ മരക്കമ്പിൽ പറ്റിപ്പിടിച്ചിരിക്കാൻ പാകത്തിലുള്ളവയും. ശരീരത്തെ പൊതിഞ്ഞ് കടുംതവിട്ടുനിറത്തിലുള്ള തൂവൽ ഉണ്ട്. ശരീരത്തിന്റെ അടിഭാഗത്തിന് മങ്ങിയ നിറമാണ്.

പ്രജനനം

മരങ്ങളുടെ പോടുകൾക്കുള്ളിലോ മേഞ്ഞ വീടുകളുടെ മേൽക്കൂരയ്ക്കു കീഴിലോ ആണ് ഇവ കൂടുകെട്ടാറുള്ളത്. ഒരു പ്രജനനഘട്ടത്തിൽ മൂന്നുമുതൽ അഞ്ചുവരെ മുട്ടയിടും. മുട്ടക്ക് വെള്ളയോ മങ്ങിയ നീലയോ ഇളം ചുവപ്പോ നിറമാണുള്ളത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.