From Wikipedia, the free encyclopedia
ഇംഗ്ലണ്ടും സഖ്യരാഷ്ട്രമായിരുന്ന സ്പെയിനും ഫ്രാൻസിനെതിരായി 1809-ൽ നടത്തിയ യുദ്ധമാണ് ടാലവേര യുദ്ധം. മധ്യ സ്പെയിനിൽ താഗസ് നദിക്കരയിലെ ടാലവേര എന്ന സ്ഥലത്തായിരുന്നു യുദ്ധം നടന്നത്. നെപ്പോളിയാനിക് യുദ്ധങ്ങളിലെ പെനിൻസുലാർ യുദ്ധത്തിന്റെ ഭാഗമായി 1809 ജൂലൈയിൽ നടന്ന യുദ്ധമാണ് ഇത്. നെപ്പോളിയൻ ബോണപ്പാർട്ട് സ്പെയിനിൽ അതിക്രമിച്ചുകടന്ന് തന്റെ സഹോദരൻ ജോസഫ് ബോണപ്പാർട്ടിനെ അവിടെ രാജാവാക്കിയിരുന്നു. ജോസഫിനെ തോല്‍പ്പിക്കാൻ ബ്രിട്ടീഷ് സൈന്യം ആർതർ വെല്ലസ്ലിയുടെ നേതൃത്വത്തിലും സ്പാനിഷ് സൈന്യം ക്വെസ്റ്റയുടെ നേതൃത്വത്തിലുമായിരുന്നു യുദ്ധം ചെയ്തത്. ജൂലൈ 27-നും 28-നും യുദ്ധം നടന്നു. 28-ന് നടന്ന യുദ്ധത്തിൽ ഫ്രഞ്ചുസേന സംയുക്ത ബ്രിട്ടീഷ്-സ്പെയിൻ സൈന്യത്തോട് പരാജയപ്പെട്ടു. ഇതേത്തുടർന്ന് ജോസഫ് ബോണപ്പാർട്ടിന് മാഡ്രിഡിലേക്കു പിൻവാങ്ങേണ്ടതായും വന്നു.
ടാലവേര യുദ്ധം | |||||||
---|---|---|---|---|---|---|---|
പെനിസുലാർ യുദ്ധം ഭാഗം | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
സ്പെയിൻ, യുണൈറ്റഡ് കിങ്ഡം | ഫ്രെഞ്ച് സാമ്രാജ്യം | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
ആർതർ വെല്ലസ്ലി, ഗ്രിഗൊറിയൊ ഡി ല ക്വെസ്റ്റ | ജോസഫ് ബോണപ്പാർട്ട്, ജീൻ-ബാപ്സ്റ്റിസ്റ്റ് ജോർഡൻ, ക്ലോഡ് വിക്ടർ-പെറിൻ | ||||||
ശക്തി | |||||||
55,634: | 46,138[3] | ||||||
നാശനഷ്ടങ്ങൾ | |||||||
6,700 dead or wounded[4] | 7,270 dead or wounded[4] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.