ജോർജ്യ ഒ കീഫ്
From Wikipedia, the free encyclopedia
ജോർജ്യ ഒ കീഫ് (Georgia Totto O'Keeffe)(നവംബർ 15, 1887 - മാർച്ച് 6, 1986) ഒരു അമേരിക്കൻ കലാകാരിയാണ്. ജോർജ്യ ഒ കീഫിയുടെ വികസിച്ച പൂക്കൾ, ന്യൂയോർക്ക് അംബരചുംബികൾ, ന്യൂ മെക്സിക്കോ ഭൂപ്രകൃതി എന്നീ പെയിന്റിംഗുകൾ പ്രശസ്തമാണ്. ഒ കീഫിനെ "അമേരിക്കൻ ആധുനികത അമ്മ" എന്ന നിലയിൽ അംഗീകരിച്ചിരിക്കുന്നു.[1][2]
ജോർജ്യ ഒ കീഫ് | |
---|---|
ജനനം | Georgia Totto O'Keeffe (1887-11-15)നവംബർ 15, 1887 Town of Sun Prairie, Wisconsin, U.S. |
മരണം | മാർച്ച് 6, 1986(1986-03-06) (പ്രായം 98) Santa Fe, New Mexico, U.S. |
ദേശീയത | American |
വിദ്യാഭ്യാസം | School of the Art Institute of Chicago Columbia University University of Virginia Art Students League of New York |
അറിയപ്പെടുന്നത് | Painting |
പ്രസ്ഥാനം | American modernism |
പുരസ്കാരങ്ങൾ | National Medal of Arts (1985) Presidential Medal of Freedom (1977) |
1905-ൽ ഒ'കീഫ് ചിക്കാഗോ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് സ്കൂളിലും പിന്നീട് ന്യൂയോർക്ക് ആർട്ട് സ്റ്റുഡന്റ്സ് ലീഗിൽ നിന്നും നല്ലരീതിയിൽ കലാപരിശീലനം തുടങ്ങി. എന്നാൽ തന്റെ കലയിലൂടെ പ്രകൃതിയെ പുനഃസൃഷ്ടിക്കുക എന്ന കർമ്മമാണ് തനിക്ക് അഭികാമ്യമെന്ന് അവർ തിരിച്ചറിഞ്ഞു. 1908 ൽ സാമ്പത്തിക പരാധീനത മൂലം തുടർ വിദ്യാഭ്യാസം നിർത്തിവെച്ച ഒ കീഫ് 2 വർഷത്തോളം സാമ്പത്തിക സമാഹരണാർത്ഥം ചിത്രകാരിയായി പ്രവർത്തിച്ചു. പിന്നീട് 1911 നും 1918 നും ഇടയിലുള്ള 7 വർഷം വിർജീനിയ, ടെക്സസ്, തെക്കൻ കരൊലൈന എന്നിവിടങ്ങളിൽ ചിത്രകലാധ്യാപികയായും പ്രവർത്തിച്ചു.. ചിത്രങ്ങളെ അതേപടി പകർത്തുന്നതിനു പകരം വ്യക്തി പരമായ സവിശേഷതകൾ , രൂപകൽപ്പന, വിഷയ-വ്യാഖ്യാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ആർതർ വെസ്ലി ഡൊവിന്റെ ചിത്രകലാ ശൈലിയുടെ തത്ത്വങ്ങളും ആദർശങ്ങളും പഠിക്കുന്നതിനു വേണ്ടി 1912-1914 കാലഘട്ടം അവർ ഉപയോഗപ്പെടുത്തി. ഈ പഠനം ഒ കീഫിന്റെ ചിത്രകലയോടുള്ള കാഴ്ചപ്പാടിൽ കാതലായ മാറ്റങ്ങൾ വരുത്തി.