ജോൺ ക്വിൻസി ആഡംസ്
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളുടെ ആറാമത്തെ പ്രസിഡന്റ് ആണ് ജോൺ ക്വിൻസി ആഡംസ്. അമേരിക്കയിലെ രണ്ടാമത്തെ പ്രസിഡന്റായ ജോൺ ആഡംസിന്റെയും (1735-1826) അബിഗെയിലി (1744-1818) ന്റെയും പുത്രനായി, മാസാച്ചുസെറ്റ്സിലെ ക്വിൻസി (ബ്രെയിൻട്രി) യിൽ 1767 ജൂലൈ 11-ന് ജനിച്ചു. 1825-ൽ ഇദ്ദേഹം യു.എസ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യു.എസ്സിലെ ആറാമത്തെ പ്രസിഡന്റായ ക്വിൻസി ആഡംസ് 1828 വരെ തത്സ്ഥാനത്തു തുടർന്നു. അടിമത്ത നിരോധനത്തിന്റെ ഒരു വക്താവുംകൂടി ആയിരുന്ന ആഡംസ് 1848 ഫെ. 23-ന് വാഷിങ്ടൺ ഡി.സി.യിൽ അന്തരിച്ചു. ക്വിൻസി ആഡംസ് തന്റെ 60 വർഷത്തെ ജീവിതകഥ, ഡയറിയായി എഴുതിവച്ചിരുന്നു. 12 വാല്യങ്ങളായി അത് ചാൾസ് ഫ്രാൻസിസ് ആഡംസ് മെമ്വാർസ് ഒഫ് ജോൺ ക്വിൻസി ആഡംസ് (1874-77) എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
വസ്തുതകൾ ജോൺ ക്വിൻസി ആഡംസ്, Vice President ...
ജോൺ ക്വിൻസി ആഡംസ് | |
---|---|
ഓഫീസിൽ March 4, 1825 – March 4, 1829 | |
Vice President | John Calhoun |
മുൻഗാമി | James Monroe |
പിൻഗാമി | Andrew Jackson |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1767-07-11)ജൂലൈ 11, 1767 Braintree, Massachusetts Bay (now Quincy) |
മരണം | ഫെബ്രുവരി 23, 1848(1848-02-23) (പ്രായം 80) Washington, D.C., U.S. |
രാഷ്ട്രീയ കക്ഷി | Whig (1838–1848) |
മറ്റ് രാഷ്ട്രീയ അംഗത്വം | Federalist (Before 1808) Democratic-Republican (1808–1830) National Republican (1830–1834) Anti-Masonic (1834–1838) |
പങ്കാളി | Louisa Johnson |
കുട്ടികൾ | Louisa George John Charles |
അൽമ മേറ്റർ | Harvard University |
തൊഴിൽ | Lawyer |
ഒപ്പ് | |
അടയ്ക്കുക