ജെയ്ൻ എലിസബത്ത് ഹോഡ്സൺ
From Wikipedia, the free encyclopedia
ജെയ്ൻ എലിസബത്ത് ഹോഡ്സൺ (ജനുവരി 23, 1915, ക്രൂക്സ്റ്റൺ, മിനസോട്ട - ഒക്ടോബർ 23, 2006, റോച്ചസ്റ്റർ, മിനസോട്ട) ഒരു അമേരിക്കൻ പ്രസവചികിത്സകയും ഗൈനക്കോളജിസ്റ്റായിരുന്നു. അവർ കാൾട്ടൺ കോളേജിൽ നിന്ന് ബിരുദവും മിനസോട്ട സർവകലാശാലയിൽ നിന്ന് എം.ഡിയും നേടി. ജേഴ്സി സിറ്റി മെഡിക്കൽ സെന്ററിലും മയോ ക്ലിനിക്കിലുമാണ് അവർ തൻറെ പരിശീലനം പൂർത്തിയാക്കിയത്.
ജെയ്ൻ എലിസബത്ത് ഹോഡ്സൺ | |
---|---|
ജനനം | (1915-01-23)ജനുവരി 23, 1915 ക്രൂക്ക്സ്റ്റൺ, മിനസോട്ട |
മരണം | ഒക്ടോബർ 23, 2006(2006-10-23) (പ്രായം 91) റോച്ചെസ്റ്റർ, മിനസോട്ട |
തൊഴിൽ | വൈദ്യൻ, പ്രസവചികിത്സക, ഗൈനക്കോളജിസ്റ്റ് |
ജീവിതപങ്കാളി(കൾ) | ഫ്രാങ്ക് ഡബ്ല്യു. ക്വാട്ടിൽബോം |
എലിസബത്ത് ഹോഡ്സന്റെ 50 വർഷത്തെ കരിയർ ഗർഭച്ഛിദ്രം ഉൾപ്പെടെ സ്ത്രീകൾക്ക് പ്രത്യുൽപാദനപരമായ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മിനസോട്ടയിലെ സെന്റ് പോളിൽ സ്വന്തം ക്ലിനിക്ക് തുറന്ന അവർ ഡുലുത്ത് വിമൻസ് ഹെൽത്ത് സെൻററിൻറെ സഹസ്ഥാപകകൂടിയായിരുന്നു. സ്ത്രീകൾക്ക് വൈദ്യസഹായം നൽകുന്നതിനു പുറമേ, ഗർഭച്ഛിദ്രത്തെ നിയന്ത്രിക്കുന്ന സംസ്ഥാന നിയമങ്ങളെ വെല്ലുവിളിച്ച് സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നയാളായിരുന്നു ഹോഡ്സൺ. ഒരു ആശുപത്രിയിൽ ഗർഭച്ഛിദ്രം നടത്തിയതിൻറെ പേരിൽ അമേരിക്കൻ ഐക്യനാടുകളിൽ ഇതുവരെ ശിക്ഷിക്കപ്പെട്ട ഒരേയൊരു വ്യക്തി അവർ മാത്രമാണ്.[1][2]