ജീനി
From Wikipedia, the free encyclopedia
സിന്റില, ജിടികെ + എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ലളിതമായ ടെക്സ്റ്റ് എഡിറ്റർ ആണ് ജീനി. ഇതിൽ അടിസ്ഥാന ഐഡിഇ സവിശേഷതകളും ഉണ്ട്. വളരെ വേഗത്തിൽ തുടങ്ങാനും വളരെക്കുറച്ച് പുറംപാക്കേജ് പിൻതുണയും ഉപയോഗിക്കുന്ന തരത്തിലാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. ബിഎസ്ഡി, ലിനക്സ്, മാക്ഒഎസ്,[3] സൊളാരിസ്, വിന്റോസ് തുടങ്ങി അനേകതരം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന രീതിയിൽ ഇത് പോർട്ട് ചെയ്തിട്ടുണ്ട്. വിന്റോസിൽ വിർച്യുവൽ ടെർമിനൽ ഇല്ലാത്തതിനാൽ ഇതിനകത്തുനിന്നും പ്രവർത്തിപ്പിക്കാവുന്ന ടെർമിനൽ വിന്റോസ് പതിപ്പിലില്ല.[4] ലിനക്സിലുള്ള ഓപ്ഷനായ പുറത്തുള്ള വികസനഉപകരണങ്ങളും വിന്റോസിൽ ലഭ്യമല്ല. സി, സി++, സി#, ജാവ, ജാവസ്ക്രിപ്റ്റ്, പിഎച്പി, ലാടെക്സ്, സിഎസ്എസ്, പൈത്തൺ, റൂബി, പാസ്കൽ, ഹാസ്കൽ, എർലാങ്ങ്, വല തുടങ്ങി അനേകം പ്രോഗ്രാമിംഗ് ഭാഷകൾക്കും മാർക്കപ്പ് ഭാഷകൾക്കുമുള്ള പിൻതുണ ജീനിയിൽ ഉണ്ട്. [5]
Original author(s) | Enrico Tröger |
---|---|
വികസിപ്പിച്ചത് | Geany authors |
ആദ്യപതിപ്പ് | ഒക്ടോബർ 19, 2005; 18 വർഷങ്ങൾക്ക് മുമ്പ് (2005-10-19) |
Stable release | 1.33
/ ഫെബ്രുവരി 25, 2018; 6 വർഷങ്ങൾക്ക് മുമ്പ് (2018-02-25) |
റെപോസിറ്ററി | |
ഭാഷ | C, C++[1] |
ഓപ്പറേറ്റിങ് സിസ്റ്റം | Linux macOS Windows |
വലുപ്പം | 14 MB (Windows) |
തരം | IDE |
അനുമതിപത്രം | GNU GPL v2 or later[2] |
വെബ്സൈറ്റ് | www |
യുണിക്സ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ കാണപ്പെടുന്ന എഡിറ്ററുകളായ ഇമാക്സ്, വിം പോലുള്ള എഡിറ്ററുകളിൽനിന്നും വ്യത്യസ്തമായി മൈക്രോസോഫ്റ്റ് വിൻഡോസിലുള്ള നോട്ട്പാഡ്++ പോലുള്ള വിവിധ എഡിറ്ററുകളുമായി ജീനിക്ക് വളരെ സാമ്യമുണ്ട്.
ഗ്നൂ സ്വതന്ത്ര അനുമതി പത്രം വെർഷൻ 2 പ്രകാരം പുറത്തിറക്കിയിട്ടുള്ള ജീനി ഒരു സ്വതന്ത്ര സോഫ്റ്റ്വെയറാണ്. 2012 ൽ വെർഷൻ സംഖ്യ 0.21 ൽനിന്നും 1.22 ലേക്ക് മാറ്റി. [6]