![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/63/Jabuticaba_fruto.jpg/640px-Jabuticaba_fruto.jpg&w=640&q=50)
ജബോത്തിക്കാബ
ചെടിയുടെ ഇനം / From Wikipedia, the free encyclopedia
തെക്കൻ ബ്രസീലിൽ വളരുന്ന മിർട്ടേസേ വർഗത്തിൽ പെട്ട ഒരു ഫലവൃക്ഷമാണ് ജബോത്തിക്കാബ ("മിർസിയേരിയ കൗളിഫ്ലോറ"). തടിയോടു പറ്റിച്ചേർന്നു സമൃദ്ധമായുണ്ടാകുന്ന മുന്തിരിപ്പഴം പോലുള്ള അതിന്റെ ഫലത്തിനു വേണ്ടിയാണ് ഈ വൃക്ഷം കൃഷി ചെയ്യുന്നത്. "ബ്രസീലിലെ മുന്തിരിമരം" എന്ന പേരും ഇതിനുണ്ട്. ഇതേവർഗ്ഗത്തിൽ പെട്ട് ഇതേപേരിൽ തന്നെ അറിയപ്പെടുന്ന സമാനജാതി വൃക്ഷങ്ങൾ ബ്രസീൽ, അർജന്റീന, പരാഗ്വേ, ബൊളീവിയ എന്നീ രാജ്യങ്ങളിൽ വളരുന്നു. മാന്തളിൽ ഛായ കലർന്ന കറുപ്പു നിറമുള്ള ഇതിന്റെ പഴത്തിന്റെ ഉൾഭാഗം വെളുത്താണ്; പഴം അതേപടി തിന്നുന്നതിനു പുറമേ, ജെല്ലികൾ, പാനീയങ്ങൾ വീഞ്ഞ് എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്.
വസ്തുതകൾ ജബോത്തിക്കാബ, ശാസ്ത്രീയ വർഗ്ഗീകരണം ...
ജബോത്തിക്കാബ | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | ആവൃതബീജികൾ |
(unranked): | യൂഡിക്കോട്ടുകൾ |
(unranked): | റോസിഡുകൾ |
Order: | മിർട്ടേലുകൾ |
Family: | മിർട്ടേസേ |
Genus: | മിർസിയേരിയ |
Species: | മി. കൗളിഫ്ലോറ |
Binomial name | |
മിർസിയേരിയ കൗളിഫ്ലോറ (Mart.) O.Berg | |
അടയ്ക്കുക