ചെറുവത്തൂർ
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
12.3167°N 75.083°E കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ചെറു പട്ടണമാണ് ചെറുവത്തൂർ. കാസർഗോഡ് പട്ടണത്തിൽ നിന്നും 40 കിലോമീറ്റർ തെക്കാണ് ചെറുവത്തൂർ സ്ഥിതിചെയ്യുന്നത്. പല കിഴക്കൻ ഉൾനാടൻ ഗ്രാമങ്ങളിൽ ഉള്ള ജനങ്ങൾക്ക് പ്രധാന നഗരങ്ങളിലേക്ക് ബന്ധപ്പെടാൻ റോഡ് മാർഗ്ഗവും റെയിൽ മാർഗവും ചെറുവത്തൂരിൽ നിന്നും ലഭ്യമാണ്.
പ്രശസ്ത കവി-പണ്ഡിത കുടുംബമായ കുട്ടമത്ത് കുന്നിയൂർ കുടുംബം ചെറുവത്തൂരാണ്. കുട്ടമത്ത് അംശത്തിലുള്ള കുന്നിയൂർ കുടുംബം മലയാള സാഹിത്യത്തിന് സംഭാവനകൾ നൽകിയിട്ടുള്ള പല പ്രഗൽഭരെയും സംഭാവന ചെയ്തിട്ടുണ്ട്.
ചെറുവത്തൂരുള്ള ‘വീരമല‘ മലകളിൽ ഒരു ഡച്ച് കോട്ട നിലനിൽക്കുന്നു. ഇത് ഒരു വിനോദ സഞ്ചാര ആകർഷണമാണ്.
ദേശീയപാത 66 ചെറുവത്തൂരിലൂടെ കടന്നുപോവുന്നു. ഈ പാത വടക്ക് മംഗലാപുരവുമായും തെക്ക് കൊച്ചിയായും ചെറുവത്തൂരിനെ ബന്ധിപ്പിക്കുന്നു.
ഒരുകാലത്ത്, കദംബരുടേയും , വിജയനഗര സാമ്രാജത്വത്തിന്റേയുംകീഴിലായിരുന്ന, ഈ പ്രദേശത്തിനു് വേണ്ടി വിജയനഗരരാജാക്കൻമാരും കോലത്തിരിയും തമ്മിൽ സംഘർഷമുണ്ടായിരുന്നു. തുടർന്നു്, കോഴിക്കോട് സാമൂതിരിയുടെ സഹായത്തോടെ , നീലേശ്വരം രാജവംശത്തിന്റെ കീഴിൽ രൂപീകരിക്കപ്പെട്ട അള്ളടം രാജ്യത്തിന്റെ ഭാഗമായി ഈ പ്രദേശം മാറി. 1565-ൽ വിജയനഗര സാമ്രാജ്യം തകർന്നതോടെ ചെറുവത്തൂർ, ഇക്കേരി നായ്ക്കന്മാർ ഭരിച്ച തുളുനാടിന്റെ കീഴിലാായി.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.