ചാർ ധാം
നാല് പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ ചാർ ധാം / From Wikipedia, the free encyclopedia
ഇന്ത്യയിലെ നാല് പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളുടെ ഒരു കൂട്ടമാണ് ചാർ ധാം.[1][2] ചാർധാം ക്ഷേത്രങ്ങൾ സ്ഥാപിതമായതുമുതൽ, ഈ സ്ഥലങ്ങൾ സന്ദർശിക്കുന്നത് മോക്ഷം നേടുന്നതിനുള്ള ഒരു വഴിയായി മാറി. ബദരീനാഥ്, ദ്വാരക, പുരി, രാമേശ്വരം എന്നിവയാണ് ഇതിൽ ഉൾപ്പെടുന്ന നാല് ക്ഷേത്രങ്ങൾ.[3] [4]
ആദിശങ്കരൻ (686–717 CE) ആണ് നാല് ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളെ ചാർ ധാം എന്ന പേരിൽ വിശേഷിപ്പിച്ചത്.[3] ഇവയിൽ ശിവ ക്ഷേത്രമായ രാമേശ്വരം ഒഴികെ ബാക്കി മൂന്നും വിഷ്ണുവിന്റെ ആരാധനാലയങ്ങളാണ്.
നാല് 'ധാമങ്ങൾ' നാല് യുഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.[5]