From Wikipedia, the free encyclopedia
സിഖ് മതത്തിന്റെ സ്ഥാപകനും ആദ്യ സിഖ് ഗുരുവുമായ ഗുരു നാനാക്കിന്റെ ജന്മദിനമാണ് ഗുരു നാനാക്ക് ജയന്തി എന്നറിയപ്പെടുന്നത്. കടക് മാസത്തിലെ പൂർണ്ണചന്ദ്രനുള്ള (അമാവാസി) ദിവസമാണ് ഇദ്ദേഹത്തിന്റെ ജനനദിവസമായ കാർത്തിക് പൂർണിമ ആഘോഷിക്കുന്നത്.
ഗുരു നാനാക്ക് ജയന്തി | |
---|---|
തരം | ആഘോഷം |
പ്രാധാന്യം | ഗുരു നാനാക്കിന്റെ ജന്മദിനം |
അനുഷ്ഠാനങ്ങൾ | ഉത്സവം |
തിയ്യതി | നവംബർ |
എഡി 1469ലെ കാർത്തിക പൂർണിമ ദിനത്തിലാണ് ഗുരു ജനിച്ചത്.[1] ഗുരു നാനാക്ക് ഗുരുപുരബ്, ഗുരു നാനാക്ക് പ്രകാശ് ഉത്സവ് എന്നീ പേരുകളിലും ഗുരു നാനാക്ക് ജയന്തി അറിയപ്പെടുന്നുണ്ട്. സിഖ് മതസ്ഥർക്കിടയിലെ ഏറ്റവും പുണ്യമായ ഒരു ഉത്സവമാണിത്. [2] ഇന്ത്യയിൽ ഗുരു നാനാക്ക് ജയന്തി ദിവസം പൊതുഅവധിയാണ്.
1469 ഏപ്രിൽ 15ന് [3] ഇന്നത്തെ പാകിസ്താന്റെ ഭാഗമായ ഷെയ്ഖ്പുര ജില്ലയിലെ റായി ബോയി ദി തൽവാന്ദി എന്ന സ്ഥലത്താണ്് (നൻകാന സാഹിബ് എന്നാണ് ഇപ്പോഴത്തെ പേര് ) ഗുരു നാനാക്ക് ജനിച്ചത്.[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.