ഗീതു മോഹൻദാസ്
ഇന്ത്യൻ ചലചിത്ര അഭിനയത്രി / From Wikipedia, the free encyclopedia
മലയാളത്തിലെ ഒരു അഭിനേത്രിയും ഡോക്യുമെന്ററി ചലച്ചിത്രസംവിധായകയുമാണ് ഗീതു മോഹൻദാസ്. ശരിയായ പേര് ഗായത്രി മോഹൻദാസ്. വിളിപ്പേരായ ഗീതു എന്നത് സിനിമയിലേക്ക് വന്നപ്പോൾ തന്റെ സിനിമ പ്പേര് ആയി സ്വീകരിച്ചു. ആദ്യ ചിത്രം 1986 ൽ ഇറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രമാണ്. അഞ്ചു വയസുള്ളപ്പോളാണ് ഗീതു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. മലയാളത്തിലെ ഫാസിലിന്റെ ചിത്രമായ എന്റെ മാമാട്ടിക്കുട്ടി അമ്മക്ക് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ എൻ ബൊമ്മകുട്ടി അമ്മക്ക് എന്ന ചിത്രത്തിൽ പ്രധാന വേഷമാണ് ഗീതു ചെയ്തത്.
വസ്തുതകൾ ഗീതു മോഹൻദാസ്, ജനനം ...
ഗീതു മോഹൻദാസ് | |
---|---|
ജനനം | Gayatri Das (1981-06-08) 8 ജൂൺ 1981 (43 വയസ്സ്) |
ദേശീയത | Indian |
മറ്റ് പേരുകൾ | Geetu |
തൊഴിൽ | Actress, Film director |
സജീവ കാലം | 1986 – present |
ജീവിതപങ്കാളി(കൾ) | Rajeev Ravi (2009 – present) |
കുട്ടികൾ | Aradhana |
പുരസ്കാരങ്ങൾ | Kerala State Film Award for Best Child Artist (1986) Kerala State Film Award for Best Actress (2004) |
അടയ്ക്കുക
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത കേൾക്കുന്നുണ്ടോ എന്ന ഡോക്യുമെന്ററി 2009-ൽ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു[1].