From Wikipedia, the free encyclopedia
ഇന്ത്യയിലെ കർണാടകത്തിൽനിന്നുള്ള ശ്രദ്ധേയനായ ഒരു ചലചിത്രസംവിധായകനാണ് ഗിരീഷ് കാസറവള്ളി (Girish Kasaravalli) (ജനനം:1949). കന്നഡയിൽ സമാന്തര ചലച്ചിത്രത്തിന്റെ പാത വെട്ടിത്തെളിച്ചവരിൽ പ്രമുഖനായ ഗിരീഷിന്റെ ചലച്ചിത്രങ്ങൾക്ക് നാലു പ്രാവശ്യം ഏറ്റവും നല്ല ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുണ്ട്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സ്വർണ്ണ മെഡലോടെ ജയിച്ചുവന്ന അദ്ദേഹം 1977 ലെ 'ഗദശ്രാദ്ധ ' എന്ന കന്നട ചലച്ചിത്രം സംവിധാനം ചെയ്ത് ഈ രംഗത്തേക്ക് ചുവടുവെച്ചു. ഇതുവരെ പതിനൊന്നോളം ചലച്ചിത്രങ്ങളും ഒരു ടെലി സീരിയലും സംവിധാനം ചെയ്തു. 2010 ലെ പത്മശ്രീ അവാർഡ് ഗീരിഷിനെ തേടിയെത്തി.[2]
ഗിരീഷ് കാസറവള്ളി | |
---|---|
ജനനം | |
തൊഴിൽ | ചലച്ചിത്രസംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് |
അറിയപ്പെടുന്നത് | തബരനകഥെയുടെ സംവിധാനത്തിന് ഏറ്റവും മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം |
ജീവിതപങ്കാളി(കൾ) | വൈശാലി കാസറവള്ളി (അന്തരിച്ചു) |
കുട്ടികൾ | അപൂർവ കാസറവള്ളി (മകൻ) , അനന്യ കാസറവള്ളി (മകൾ) |
പുരസ്കാരങ്ങൾ | സംവിധാനത്തിനു വേണ്ടി പല തവണ ദേശീയപുരസ്കാരങ്ങൾ [1] |
കർണാടകത്തിലെ ശിവമൊഗ്ഗ ജില്ലയിൽ പെട്ട തീർത്ഥഹള്ളി താലൂക്കിലെ കെസലൂരു എന്ന ഗ്രാമത്തിൽ ഗണേഷ റാവുവിന്റെയും ലക്ഷ്മിദേവിയുടെയും മകനായി 1949 ലാണ് ഗിരീഷ കാസറവള്ളിയുടെ ജനനം. പുസ്തകസ്നേഹികളായ ഒരു കുടുംബമായിരുന്നു കാസറവള്ളിയുടേത്. ചെറുപ്പത്തിലേ നല്ല പുസ്തകങ്ങൾ വായിച്ചു വളരാൻ ഇത് അദ്ദേഹത്തെ സഹായിച്ചു. കന്നഡയിലെ നാടോടി നൃത്ത രൂപമായ യക്ഷഗാനത്തിന്റെ ആചാര്യനായിരുന്നു ഗിരീഷ് കാസറവള്ളിയുടെ അച്ഛൻ. ഈ അനുകൂലഘടകങ്ങളെല്ലാം തന്റെ സൃഷ്ഠിപരമായ കഴിവിനെ പുഷ്കലമാക്കി. മഗ്സസെ പുരസ്കാരം നേടിയിട്ടുള്ള നാടകപ്രവർത്തകനായ അമ്മാവൻ കെ.വി.സുബ്ബണ്ണയും ഗിരീഷിന് പ്രചോദനമായി എപ്പോഴുമുണ്ടായിരുന്നു.
1975 ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ചലച്ചിത്രസംവിധാനത്തിൽ സ്വർണ്ണമെഡലോടെയാണ് ഗിരീഷ ബിരുദം നേടിയത്. അക്കിര കുറുസോവ, ഒസു, സത്യജിത് റായ്,ഫെല്ലിനി തുടങ്ങിയ ലോകപ്രശസ്ത ചലച്ചിത്രസംവിധയകർ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് ഗിരീഷ് പറയുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അവസാനവർഷ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ബി.വി. കാരന്തിന്റെ 'ചൊമനദുഡി' എന്ന ചിത്രത്തിന്റെ സഹസംവിധായകനായി ഗിരീഷ് തിരഞെടുക്കപ്പെടുന്നത്. പഠനകാലത്തെ വിദ്യാർത്ഥി ചിത്രമായ 'അവശേഷ' പ്രസിഡന്റിന്റെ രജത കമലം പുരസ്കാരം നേടി.
സ്വതന്ത്ര സംവിധായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ഘടശ്രാദ്ധ സുവർണ്ണ കമലം പുരസ്കാരം നേടിയിട്ടുണ്ട്. പാരീസ് നാഷണൽ ആർകൈവ്സിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 1987 ൽ 'തബരണ കഥെ' എന്ന ചിത്രത്തിന് രണ്ടാം തവണയും 1997 ലെ 'തായി സാഹിബ' എന്ന ചിത്രത്തിന് തവണയും, അന്തരിച്ച നടി സൗന്ദര്യയെ വച്ച് 2002 ൽ എടുത്ത 'ദ്വീപ' എന്ന ചിത്രത്തിന് നാലാം തവണയും അദ്ദേഹം സമ്മാനം നേടി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.