![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/61/Gabriel_Garcia_Marquez_1984.jpg/640px-Gabriel_Garcia_Marquez_1984.jpg&w=640&q=50)
ഗബ്രിയേൽ ഗർസിയ മാർക്വേസ്
From Wikipedia, the free encyclopedia
ലോകപ്രശസ്തനായ കൊളംബിയൻ എഴുത്തുകാരനും,പത്രപ്രവർത്തകനും, എഡിറ്ററും,പ്രസാധകനും, രാഷ്ട്രീയ പ്രവർത്തകനുമാണ് ഗബ്രിയേൽ ഗാർസിയ മാർക്വേസ് ഉച്ചാരണംⓘ (1927 മാർച്ച് 6 - 2014 ഏപ്രിൽ 17). മുഴുവൻ പേര് ഗബ്രിയേൽ ജോസ് ദെ ല കൊൻകോർദിയ ഗാർസ്യ മാർക്കേസ് (Gabriel José de la Concordia García Márquez). 1982-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഇദ്ദേഹത്തിനായിരുന്നു. സ്പാനിഷ് ഭാഷയിൽ ഇദ്ദേഹം എഴുതിയ ഏകാന്തതയുടെ നൂറ് വർഷങ്ങൾ(1967) എന്ന നോവൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഒരു നോവൽ ആയി(ജൂലൈ 7-ലെ കണക്കു പ്രകാരം 36 മില്യൺ കോപ്പികൾ). കൊളംബിയയിൽ ആയിരുന്നു ജനനം എങ്കിലും മാർക്വേസ് കൂടുതൽ ജീവിച്ചതും മെക്സിക്കോയിലും,യൂറോപ്പിലുമായിരുന്നു. മാജിക്കൽ റിയലിസം എന്ന ഒരു സങ്കേതം അദ്ദേഹത്തിന്റെ കൃതികളിൽ ഉപയോഗിയ്ക്കപ്പെടുകയുണ്ടായി. ഏറെ നിരൂപകശ്രദ്ധ പിടിച്ചു പറ്റുന്നതും, അതേ സമയം തന്നെ ജനപ്രീതി ഉള്ളവയുമാണ് മാർക്വേസിന്റെ രചനകൾ.
ഗബ്രിയേൽ ഗർസിയ മാർക്വേസ് | |
---|---|
![]() ഗബ്രിയേൽ ഗർസിയ മാർക്വേസ് കൊളംബിയയിൽ, 1984 | |
ജനനം | (1927-03-06) മാർച്ച് 6, 1927 (97 വയസ്സ്) അറകാറ്റക്ക , മഗ്ഡലന, കൊളംബിയ |
മരണം | 17 ഏപ്രിൽ 2014(2014-04-17) (പ്രായം 87) മെക്സിക്കോ സിറ്റി |
തൊഴിൽ | നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പ്രസാധകൻ, രാഷ്ട്രീയ പ്രവർത്തകൻ, ചെറുകഥാകൃത്ത്. |
ദേശീയത | ![]() |
Genre | മാജിക്കൽ റിയലിസം |
കയ്യൊപ്പ് | ![]() |