ഖമർ ജനത
From Wikipedia, the free encyclopedia
തെക്കുകിഴക്കേ ഏഷ്യയിലെ ഒരു ഗോത്ര വിഭാഗമാണ് കംബോഡിയയിലെ തദ്ദേശീയ ജനവിഭാഗമായ ഖമർ ജനത. (Khmer: ខ្មែរ, Khmer pronunciation: [kʰmaːe], Northern Khmer pronunciation: [kʰmɛr]). കംബോഡിയയിലെ ഒന്നര കോടിയോളം വരുന്ന ജനസംഖ്യയുടെ ഏകദേശം തൊണ്ണൂറ് ശതമാനവും ഖമർ ജനതയാണ്. ദക്ഷിണപൂർവേഷ്യൻ ഭാഷാകുടുംബത്തിൽ ഉൾപ്പെട്ട ഖമർ ഭാഷ സംസാരിക്കുന്ന ജനതയാണ് ഇവർ. ഥേരവാദ ബുദ്ധമതവും സിൻക്ക്രെറ്റിസവും, അനിമിസവും, മരണാനന്തരജീവിതത്തിലുള്ള വിശ്വാസവുമൊക്കെ ഇടകലർന്ന ഖമർ രീതിയിലുള്ള ബുദ്ധമതമാണ് ഭൂരിപക്ഷം ജനങ്ങളും പിന്തുടരുന്നത്. കംബോഡിയയുടെ സമീപപ്രദേശമായ വിയറ്റ്നാം, തായ്ലാന്റ് എന്നിവിടങ്ങിലും ഖമർ ജനവിഭാഗം കണ്ടുവരുന്നുണ്ട്. കൂടാതെ ഫ്രാൻസ്, അമേരിക്ക, ആസ്ത്രേലിയ എന്നിവിടങ്ങളിൽ എല്ലാം കൂടി പത്തുലക്ഷത്തിലധികം ഖമർ ജനങ്ങൾ ജീവിക്കുന്നുണ്ട്.
വസ്തുതകൾ Regions with significant populations, കംബോഡിയ ...
Regions with significant populations | |
---|---|
കംബോഡിയ | 9.3[1] to 13.7 million[2] |
തായ്ലാന്റ് | > 1.2 million[1] |
വിയറ്റ്നാം | 1[1] to 1.4 million[3] |
യുണൈറ്റഡ് സ്റ്റേറ്റ്സ് | 276,667[4] |
ഫ്രാൻസ് | 80,000[1] |
കാനഡ | 25,245[5] |
ഓസ്ട്രേലിയ | 25,000[1] |
മലേഷ്യ | 11,381[അവലംബം ആവശ്യമാണ്] |
ദക്ഷിണ കൊറിയ | 10,000[6] |
ന്യൂസിലൻഡ് | 6,918[7] |
തായ്വാൻ | 6,000 |
ലാവോസ് | 3,900[1] |
ബെൽജിയം | 3,500[അവലംബം ആവശ്യമാണ്] |
ജെർമനി | 3,000[അവലംബം ആവശ്യമാണ്] |
യുണൈറ്റഡ് കിങ്ഡം | > 1,000[1] |
ജപ്പാൻ | ? |
റഷ്യ | ? |
Languages | |
Khmer, Northern Khmer dialect | |
Religion | |
ഥേരവാദ ബുദ്ധമതം | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Mon, Wa, and other Austroasiatic-speaking groups |
അടയ്ക്കുക