ബർമ്മയിലെ ഒരു ഗോത്ര ജനവിഭാഗമാണ് മോൻ ജനത-(Mon people). ഇപ്പോഴത്തെ മ്യാൻമറിലെ മോൻ സംസ്ഥാനത്തും പെഗു ഡിവിഷനും ബാഗോ ഡിവിഷനും ചേർന്നുള്ള ബാഗോ പ്രവിശ്യയിലുമാണ് ഈ ജനത വസിക്കുന്നത്. കൂടാതെ ബർമ്മയുടേയും തായ്‌ലാന്റിന്റേയും തെക്കൻ തീരത്തും ഇർറവാഡി നദീമുഖ തുരുത്തിലും മോൻ ജനങ്ങൾ വസിക്കുന്നുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യകാല ജനതയിൽ ഉൾപ്പെട്ട ഒരു വിഭാഗമാണ് മോൻ ജനത. ഇൻഡോചൈനയിൽ ബുദ്ധമതത്തിലെ ഒരു അവാന്തര വിഭാഗമായ ഥേരവാദ ബുദ്ധിസം പ്രചരിപ്പിച്ചത് ഈ ജനതയാണ്. ബർമ്മൻ സംസ്‌കാരത്തിന്റെ സ്വാധീനമായിരുന്നു മോൻ ജനതയുടെ പ്രധാന സ്രോതസ്സ്. ആസ്‌ട്രോഏഷ്യാറ്റിക് ഭാഷയായ മോൻ ഭാഷയാണ് ഇവർ സംസാരിക്കുന്നത്. ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിൽ എട്ട് കോടിയോളം ജനങ്ങൾ ഉപയോഗിക്കുന്ന ഭാഷകളെ ദക്ഷിണപൂർവേഷ്യൻ ഭാഷകൾ എന്നോ ആസ്‌ട്രോഏഷ്യാറ്റിക് ഭാഷകൾ എന്നോ അറിയപ്പെടുന്നുടുന്നുണ്ട്. തായ്‌ലാന്റിലെ ആദിമ ജനവിഭാഗമായ നിയാഹ് കുർ ജനതയും മോൻ ജനതയുടെതും പൊതുവായ ഒരു ഉറവിടമാണെന്നാണ് കരുതുന്നത്. കിഴക്കൻ മോൻ ജനത തായ്‌ലാന്റിലെ നിലവിലെ രാജകുടുംബത്തിൽ പെട്ടവരാണ്, വളരെ മുൻപ് തായ് സംസ്‌കാരത്തിലേക്ക് സ്വംശീകരിച്ച മോൻ വംശജരാണ് ഇവർ. എന്നാലും ജങ്കിരി രാജവംശത്തിലെ സ്ത്രീകൾ അവരുടെ അനുഷ്ടാനങ്ങൾ ഇപ്പോയും നിലനിർത്തുന്നുണ്ട്. അവരുടെ മോൻ പാരമ്പര്യങ്ങളും തായ് കോർട്ടിൽ ഇപ്പോഴും സജീവമായി നിലനിർത്തുന്നുണ്ട്. ബർമ്മയിലെ പടിഞ്ഞാറൻ മോൻ ജനത, വലിയ തോതിൽ ബമർ സൊസൈറ്റിയാൽ ആഗിരണം ചെയ്യപ്പെട്ടിരിക്കുന്നു, എന്നാൽ, തങ്ങളുടെ ഭാഷയും സംസ്‌കാരവും കാത്തുസൂക്ഷിക്കുമെന്നും രാഷ്ട്രീയ സ്വയം ഭരണവകാശം വീണ്ടെടുക്കാനുള്ള പോരാട്ടം തുടരുകയാണ് ഇവർ ബർമ്മയിലെ മോൻ ജനത അവരുടെ പരമ്പരാഗത് മേഖലകളെ അടിസ്ഥാനമാക്കി മൂന്ന് ഉപവിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. ഇർറാവഡി ഡൽറ്റയിലെ പത്തീനിലുള്ള മോൻ ജനത മാൻ നിയ എന്നും മധ്യ പ്രവിശ്യയിലെ ബാഗോവിലുള്ള മോൻ ജനങ്ങൾ മാൻ ദുയിൻ തെക്കുകിഴക്കൻ മൊട്ടമയിലുള്ള മോൻ വംശം മാൻ ഡ എന്ന പേരിലുമാണ് അറിയപ്പെടുന്നത്.[2] മോൻ ജനതയും ബമർ ജനതയും പൊതുവായി ജനിക പരമായി ചില സാമ്യതകൾ അടുത്ത കാലത്ത് നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്ന തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. [3]

വസ്തുതകൾ မန်, မောန်, မည်, Total population ...
Mon
မန်, မောန်, မည်
Thumb
Mon girls in traditional dress, Mawlamyaing, Myanmar
Total population
c. 1.2 million
Regions with significant populations
 Myanmarc. 1.1 million[lower-roman 1][1]
 Thailand100,000
Languages
Mon, Burmese, Thai
Religion
Theravada Buddhism
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Austroasiatic peoples
അടയ്ക്കുക

ചരിത്രം

Thumb
തായ്‌ലാന്റ് വംശജയായ ഒരു മോൻ വനിത, 1904ൽ

തെക്കുകിഴക്കൻ ഏഷ്യയുടെ വടക്ക് ഭാഗത്ത് ചൈനവരെയും,കിഴക്ക് ചൈനാ സമുദ്രം വരെയും വ്യപിച്ചു കിടക്കുന്ന മുനമ്പായ ഇന്തോചൈനയിലെ ആദ്യകാല ഗോത്രങ്ങളിൽ ഒന്നാണ് മോൻ ജനതയെന്നാണ് വിശ്വാസം. (ഇന്നത്തെ കംബോഡിയ,വിയറ്റ്‌നാം,ലാവോസ് എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശമാണ് ഇന്തോചൈന. ) ഈ ജനത മധ്യ തായ്‌ലാന്റിൻ ആറു മുതൽ 13ആം നൂറ്റാണ്ടുവരെ ദ്വാരവതി (Dvaravati) നാഗരികത ഉൾപ്പെടെ ചില നാഗരികതകളും സ്ഥാപിച്ചിരുന്നു. അവരുടെ സംസ്‌കാരം തായ്‌ലാന്റിലെ ഏറ്റവും വലിയ പ്രവിശ്യയായിരുന്ന ഇസാൻ വരെ വ്യാപിച്ചു. മധ്യ ലാവോസിലെ ശ്രി ഗോതാപുര,[4] നോർത്ത് ഈസ്‌റ്റേൺ തായ്‌ലാന്റ്, നോർത്തേൺ തായ്‌ലാന്റിലെ ഹരിപുൻചായി, താറ്റോൺ കിംഗ്ഡം വരെ ഇവരുടെ സ്വാധീനം വ്യാപിച്ചിരുന്നു. [5]:63,76–77

തങ്ങളുടെ ഹിന്ദു സമകാലികരായ ഖെമർ, ചാം ജനങ്ങളിൽ നിന്നും വ്യത്യസ്തമായി ശ്രിലങ്കയിൽ നിന്നുള്ള ഥേരവാദ മിഷണറിമാരിൽ നിന്ന് ആദ്യമായി ബുദ്ധമതം സ്വീകരിച്ചത് മോൻ ജനതയായിരുന്നു. എഡി 550ൽ ഉപയോഗിച്ചതെന്ന് കരുതുന്ന പുരാതന മോൻ കൈയെഴുത്ത് പ്രമാണങ്ങൾ മധ്യ തായ്‌ലാന്റിലെ സരബുരി പ്രവിശ്യയിലെ ഒരുഗുഹയിൽ നിന്ന് കണ്ടെത്തി. മോൻ ജനത പല്ലവ അക്ഷരമാല സ്വീകരിച്ചിരുന്നു.

എന്നാൽ, താറ്റോൺ രാജവംശവുമായി ബന്ധപ്പെട്ട യാതോരു അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടില്ല. ബമർ ജനതയുടെയും നോർത്തേൺ തായ്‌ലാന്റിലെ ലന്ന രാജവംശത്തേയും കുറിച്ച് ഇതിൽ പരാമർശമുണ്ടായിരുന്നു.

കുറിപ്പുകൾ

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.