കോമൺ മുറെ
From Wikipedia, the free encyclopedia
വടക്കേ അമേരിക്കയിൽ തിൻ-ബിൽഡ് മുറെ എന്നും അറിയപ്പെടുന്ന കോമൺ മുറെ അഥവാ കോമൺ ഗ്വില്ലെമോട്ട്' (Uria aalge) ഓക്ക് പക്ഷികളിൽപ്പെടുന്ന ഒരു വലിയ കടൽപ്പക്ഷിയാണ്. ഉത്തര അറ്റ്ലാന്റിക് പ്രദേശങ്ങളിലും, വടക്കൻ ശാന്തസമുദ്രത്തിലും, താഴ്ന്ന ആർട്ടിക് പ്രദേശങ്ങളിലും, ഉത്തരഭൂഖണ്ഡങ്ങളിലെ ജലാശയങ്ങളിലും ഈ പക്ഷികളെ കാണാൻ കഴിയുന്നു. ഏറ്റവും കൂടുതൽ സമയം സമുദ്രത്തിൽ ചെലവഴിക്കുന്ന ഇവ പാറക്കെട്ടുകളിലേക്കോ ദ്വീപുകളിലേക്കോ പ്രജനനത്തിനായി മാത്രം എത്തുന്നു.
Common guillemot | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Charadriiformes |
Family: | Alcidae |
Genus: | യൂറിയ |
Species: | U. aalge |
Binomial name | |
Uria aalge (Pontoppidan, 1763) | |
Synonyms | |
Colymbus aalge Pontoppidan, 1763 |
പക്ഷികളുടെ പ്രധാന ഭക്ഷണം മത്സ്യം ആയതിനാൽ ഇതിന്റെ ഇറച്ചി എണ്ണമയമുള്ളതും ഇരുണ്ടതും ആണ്. സാൻഫ്രാൻസിസ്കോയിൽ നിന്നുള്ള ഇതിന്റെ മുട്ടകൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഫരല്ലോൺ ദ്വീപുകളിൽ നിന്ന് വർഷത്തിൽ ഏതാണ്ട് ഒരു ദശലക്ഷം മുട്ടകൾ വളർന്നുവരുന്ന നഗരത്തിന് ഭക്ഷണമായി എത്തിയിരുന്നു.[2]
പക്ഷി നിരീക്ഷണം കോമൺ മുറെകൾക്ക് വൈരുദ്ധ്യ ഫലങ്ങൾ ഉളവാക്കുന്നുണ്ട്. 1869-ലെ കടൽപ്പക്ഷികൾ സംരക്ഷണ നിയമം അനുസരിച്ച് പക്ഷിനിരീക്ഷകർ ബ്രിട്ടീഷ് സർക്കാരിന് പരാതി നൽകിയിരുന്നു. ഈ നിയമം പ്രജനന കാലഘട്ടത്തിൽ പക്ഷികളെ വേട്ടയാടുന്നതും മുട്ട ശേഖണവും തടയുന്നു.[3]