![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/2f/Picturez22w_108.jpg/640px-Picturez22w_108.jpg&w=640&q=50)
കൊല്ലൂർ
ഇന്ത്യയിലെ വില്ലേജുകൾ / From Wikipedia, the free encyclopedia
ഇന്ത്യയിലെ കർണാടക സംസ്ഥാനത്തെ ഉഡുപ്പി ജില്ലയിൽ ബൈന്ദൂർ താലൂക്കിലെ ഒരു ചെറിയ ക്ഷേത്രനഗരമാണ് കൊല്ലൂരു അഥവാ കൊല്ലൂർ. ബൈന്ദൂർ ടൌണിൽ നിന്ന് ഏകദേശം 23 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിന്റെ അടിവാരത്തിൽസ്ഥിതിചെയ്യുന്ന ഈ ഗ്രാമം ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ മൂകാംബിക ക്ഷേത്രത്തിന്റെ സാമീപ്യത്താൽ പേരുകേട്ടതാണ്. കുടജാദ്രി മലനിരകളിൽ നിന്നൊഴുകിവരുന്ന സൗപർണികാനദിയുടെ തീരത്താണ് കൊല്ലൂർ സ്ഥിതിചെയ്യുന്നത്.
കൊല്ലൂർ Kolluru | |
---|---|
Village | |
![]() ശ്രീ കൊല്ലൂർ മൂകാംബിക ക്ഷേത്രം. | |
Coordinates: 13°41′56″N 74°48′42″E | |
Country | ![]() |
State | Karnataka |
District | Udupi |
Taluk | Byndoor Taluk |
ഉയരം | 82 മീ(269 അടി) |
• Official | Kannada |
സമയമേഖല | UTC+5:30 (IST) |
PIN | 576220 |
Telephone code | 08254 |
വാഹന റെജിസ്ട്രേഷൻ | KA-20 |
വെബ്സൈറ്റ് | www |
കർണാടക സംസ്ഥാനത്തെ ഒരു പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ കൊല്ലൂർ, കോലാപുര (കോല മുനിയുടെ പേരിൽ) എന്നും വിളിക്കപ്പെടുന്നു. പരമദേവതയായ മൂകാംബിക അല്ലെങ്കിൽ ദുർഗാദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു.
മൂകാസുരൻ എന്ന അസുരനെ വധിച്ചതായി പറയപ്പെടുന്നതിനാലാണ് ദുർഗാദേവിയെ മൂകാംബിക എന്നാണ് വിളിക്കുന്നത്. ശിവനെയും ശക്തിയെയും ഉൾക്കൊള്ളുന്ന ഒരു ജ്യോതിർലിംഗത്തിന്റെ രൂപത്തിലാണ് ഇവിടെ ദേവിയെ വിശേഷിപ്പിക്കുന്നത്. ശ്രീചക്രത്തിലെ ദേവിയുടെ പഞ്ചലോഹ വിഗ്രഹം സമർപ്പിച്ചത് ശ്രീ ആദി ശങ്കരാചാര്യരാണെന്ന് പ്രസ്താവിക്കപ്പെടുന്നു.