കൊല്ലം ജില്ലയിലെ മുനിസിപ്പൽ കോർപ്പറേഷൻ From Wikipedia, the free encyclopedia
കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ ഒന്നാണ് കൊല്ലം കോർപ്പറേഷൻ. കേരളത്തിലെ കോർപ്പറേഷനുകളിൽ വലിപ്പത്തിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന കൊല്ലം കോർപ്പറേഷൻ ജനസംഖ്യയുടെ കാര്യത്തിൽ നാലാം സ്ഥാനത്താണ്.[1] തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് മറ്റ് കോർപ്പറേഷനുകൾ . കൊല്ലം നഗരത്തിന്റെ ഭരണ നിർവ്വഹണത്തിനായി 2000 ഒക്ടോബർ 2-നാണ് കോർപ്പറേഷൻ രൂപീകരിച്ചത്.[2][3][4][5]. നഗരകേന്ദ്രത്തിനു ചുറ്റുമുള്ള 73.03 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് കോർപ്പറേഷന്റെ അധികാര പരിധിയിലുള്ളത്.[6] ഭരണ സൗകര്യത്തിനായി കോർപ്പറേഷനെ 55 വാർഡുകളായി തിരിച്ചിട്ടുണ്ട്. കൊല്ലം കോർപ്പറേഷന്റെ ഇപ്പോഴത്തെ മേയർ സി.പി.ഐ. എമ്മിലെ പ്രസന്ന ഏണസ്റ്റ് ആണ്.[7] കേരളത്തിലെ നാലാമത്തെ വലിയ നഗരമായ കൊല്ലം ദക്ഷിണ കേരളത്തിലെ ഒരു പ്രധാന വാണിജ്യ വ്യവസായ കേന്ദ്രം കൂടിയാണ്.
കൊല്ലം | |
8.880556°N 76.591667°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
ഭരണസ്ഥാപനം(ങ്ങൾ) | നഗരസഭ |
മേയർ | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 412,694 |
ജനസാന്ദ്രത | 1038/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
691 xxx +91 474 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കൊല്ലം കോർപ്പറേഷനു കീഴിലുള്ള 55 വാർഡുകൾ.[8]
കൊല്ലം കോർപ്പറേഷൻ മേയർ | |||
---|---|---|---|
മേയർ | കാലാവധി ആരംഭം | കാലാവധിയുടെ അവസാനം | രാഷ്ട്രീയ പാർട്ടി |
സബിത ബീഗം | 2000 | 2004 | സി.പി.ഐ.എം |
എൻ. പത്മലോചനൻ | 2004 | 2006 | സി.പി.ഐ.എം |
വി. രാജേന്ദ്രബാബു | 16 മാർച്ച് 2006 | 8 നവംബർ 2010 | സി.പി.ഐ.എം |
പ്രസന്ന ഏണസ്റ്റ് | 9 നവംബർ 2010 | 8 നവംബർ 2014 | സി.പി.ഐ.എം |
ഹണി ബെഞ്ചമിൻ | 27 നവംബർ 2014 | 8 നവംബർ 2015 | സി.പി.ഐ |
വി. രാജേന്ദ്രബാബു | 18 നവംബർ 2015 | ഇതുവരെ | സി.പി.ഐ.എം |
അവലംബങ്ങൾ:[9][10][9][11][12][13][14] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.