![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/10/Kerala_Sangeetha_Nadaka_Academy.jpg/640px-Kerala_Sangeetha_Nadaka_Academy.jpg&w=640&q=50)
കേരള സംഗീതനാടക അക്കാദമി
കേരളത്തിലെ നൃത്തരൂപങ്ങൾ, നാടകകല എന്നിവയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു അക്കാദമി / From Wikipedia, the free encyclopedia
കേരളത്തിലെ നൃത്തരൂപങ്ങൾ, നാടകകല, സംഗീതരംഗം എന്നിവയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു അക്കാദമിയാണ് കേരള സംഗീത നാടക അക്കാദമി. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു കേരള സംഗീത നാടക അക്കാദമി സ്ഥാപിച്ചത്. 1958 ഏപ്രിൽ 26-ന് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്രു ഉദ്ഘാടനം ചെയ്ത[1] ഈ അക്കാദമി തൃശൂരിലാണ് സ്ഥിതി ചെയ്യുന്നത്. ദില്ലിയിലെ കേന്ദ്ര സംഗീത നാടക അക്കാദമിയുമായി സഹകരിച്ചാണ് ഇതിന്റെ പ്രവർത്തനം. സംഗീതനാടക അക്കാദമിയുടെ ഇപ്പോഴത്തെ ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിയും സെക്രട്ടറി കരിവെള്ളൂർ മുരളിയുമാണ്. അക്കാദമി എല്ലാ വർഷവും ഓരോ മേഖലയ്ക്കും പ്രത്യേകമായി പുരസ്കാരങ്ങൾ നൽകി വരുന്നു.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/1/10/Kerala_Sangeetha_Nadaka_Academy.jpg/640px-Kerala_Sangeetha_Nadaka_Academy.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/e/ee/Thrissur_Music_and_Drama_Academy.jpg/640px-Thrissur_Music_and_Drama_Academy.jpg)