ഒന്നു മുതൽ മൂന്നാം നൂറ്റാണ്ടു വരെ, ഇന്നത്തെ താജ്‌കിസ്താൻ, അഫ്ഘാനിസ്താൻ, പാകിസ്താൻ, ഉത്തരേന്ത്യയിലെ ഗംഗാതടം വരെ വ്യാപിച്ചു കിടന്നിരുന്ന ഒരു ബാക്ട്രിയൻ സാമ്രാജ്യമായിരുന്നു കുശാനസാമ്രാജ്യം. യൂഷികളിൽപ്പെട്ട കുശാൻ വംശമാണ്‌ ഈ സാമ്രാജ്യം സ്ഥാപിച്ചത്. കുശാനർ, മുൻ‌കാലങ്ങളീൽ പല ഘട്ടങ്ങളിലായി ബാക്ട്രിയൻ മേഖലകളിലേക്കെത്തിയ സിഥിയന്മാരുടെ പിൻ‌ഗാമികളാണ്. ഇവിടെ സുർഖൻ ദാര്യയുടേ മേൽഭാഗത്തുള്ള ദാൽമെർ സിൽ ടെപെ ആയിരിക്കണം കുശാനരുടെ ആദ്യകാലതലസ്ഥാനം. പിൽക്കാലത്ത് കുശാനർ ഹിന്ദുകുഷ് കടന്ന് കാബൂൾ താഴ്വരയിലേക്ക്കും ഗാന്ധാരത്തിലേക്കും പ്രവേശീച്ചു. ഉത്തരേന്ത്യയുടേയും ദക്ഷിണ മദ്ധ്യേഷ്യയുടേയ്യും വലിയ ഭാഗങ്ങൾ പിന്നീട് ഈ സാമ്രാജ്യത്തിന്റെ കീഴിലായി[3]‌.

വസ്തുതകൾ കുശാനസാമ്രാജ്യം कुषाण राजवंश, തലസ്ഥാനം ...
കുശാനസാമ്രാജ്യം

कुषाण राजवंश
AD 60–AD 375
Thumb
കുശാനരുടെ അധീനപ്രദേശങ്ങൾ നീണ്ട വരകൊണ്ടും കനിഷ്കന്റെ ഭരണകാലത്തുണ്ടായിരുന്ന പ്രദേശവിസ്തൃതിയുടെ ഉന്നതി ഇടവിട്ടുള്ള വരകൊണ്ടും കാണിച്ചിരിക്കുന്നു; റബറ്റക് ലിഖിത പ്രകാരം.[2]
തലസ്ഥാനംമഥുര
പെഷവാർ
ബെഗ്രാം
തക്ഷശില
പൊതുവായ ഭാഷകൾപാലി പ്രാകൃതം
ബാക്ട്രിയൻ
സംസ്കൃതം
ഗ്രീക്ക്
മതം
ബുദ്ധമതം
ഹിന്ദുമതം
സൊറോസ്ട്രിയൻ മതം
ഗ്രീക്കോ-ബുദ്ധമതം
പുരാതന ഗ്രീക്ക് മതം
ഗവൺമെൻ്റ്ഏകാധിപത്യം
ചക്രവർത്തി
 
 AD 60-80
കുജുല കാഡ്ഫൈസസ്
 AD 127 - 147
കനിഷ്കൻ
 AD 350-375
കിപുനാദ
ചരിത്ര യുഗംപുരാതനം
 കുജുല കാഡ്ഫൈസസ് യൂഷികളെ ഏകീകരിക്കുന്നു.
AD 60
 ഗുപ്തസാമ്രാജ്യത്തോട് പരാജയപ്പെട്ടു
AD 375
മുൻപ്
ശേഷം
Yuezhi
Indo-Scythians
Gupta Empire
അടയ്ക്കുക

റോം, പേർഷ്യ, ചൈന എന്നീ ദേശങ്ങളുമായി കുശാനർക്ക് നയത്രന്ത്രബന്ധങ്ങളുണ്ടായിരുന്നു. നൂറ്റാണ്ടുകളോളം കിഴക്കും പടിഞ്ഞാറുമായുള്ള വ്യാപാരകൈമാറ്റങ്ങളുടെ കേന്ദ്രമായി ഈ സാമ്രാജ്യം വർത്തിച്ചു. ചൈനയിൽ നിന്നും യുറോപ്പിലേക്കുള്ള പട്ടുപാതയുടെ ഒരു പ്രധാനഭാഗം നിയന്ത്രിച്ചിരുന്നത് കുശാനരായിരുന്നു. ഉപഭൂഖണ്ഡത്തിൽത്തന്നെ സ്വർണനാണയങ്ങൾ പുറത്തിറക്കിയ ആദ്യരാജവംശങ്ങളിലൊന്നാണ് കുശാനർ. കുശാനരുടെ സ്വർണ്ണനാണയങ്ങൾ പട്ടുപാതയിലുടനീളം, വ്യാപാരികൾ ക്രയവിക്രയത്തിനായി ഉപയോഗിച്ചിരുന്നു[4]‌.

ചരിത്രം

128 ബി.സി.ഇയിൽ ശകരിൽപ്പെട്ട യൂഷികൾ മദ്ധ്യേഷ്യയിൽ നിന്നും അമു ദര്യ കടന്ന് ബാക്ട്രിയയിലെത്തുകയും, തെക്ക് ഹിന്ദുകുഷ് വരെയുള്ള പ്രദേശങ്ങൾ ആക്രമിച്ചു നശിപ്പിക്കുകയും ഇവിടെയുള്ള ഗ്രീക്ക് ഭരണാധികാരികളെ തുരത്തുകയുംചെയ്തു. യൂഷികൾ ഏതു വംശക്കാരാണെന്ന് വ്യക്തമായി തിട്ടപ്പെടുത്തിയിട്ടില്ല. ഇവർ മംഗോളിയരല്ല എന്നും ഇറാനിയരുടെ വംശത്തിൽപ്പെടുന്നവരാണെന്നും ഗോബി മരുഭൂമിയിൽ ഷ്വാൻസാങ് കണ്ടുമുട്ടിയ കുചരുമായി ബന്ധപ്പെട്ടവരാണെന്നും കരുതപ്പെടുന്നു. ബാക്ട്രിയയിലെത്തിയ യൂഷികൾ കുശാനസാമ്രാജ്യത്തിന് അടിത്തറ പാകി.

ക്രി. പി. 30 മുതൽ 80 വരെ രാജാവായിരുന്ന കുജൂല കാഡ്ഫൈസസിന്റെ കാലത്താണ്‌ കുശാനസാമ്രാജ്യം ഹിന്ദുകുഷിന്‌ തെക്കേക്ക് വ്യാപിച്ചത്. ഹിന്ദുകുഷിന്റെ പടിഞ്ഞാറ് വഴി എത്തിച്ചേന്ന ശകർ (ഇന്തോ സിഥിയർ) ഇവിടെ നൂറോളം വർഷമായി ആധിപത്യം പുലർത്തിയിരുന്നു. കുശാനർ ഇന്തോ സിഥിയരെ പരാജയപ്പെടുത്തി. കുജൂല കാഡ്ഫൈസസിന്റെ പുത്രൻ വിമാ താക്തോ അഥവാ യാങ്കോ ചെൻ -ന്റെ കാലത്ത് (AD 80 - 105) സാമ്രാജ്യം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് വികസിച്ചു. ഇക്കാലത്ത് കുശാനരുടെ സാമ്രാജ്യം തെക്ക് വരാണസി മുതൽ വടക്ക് ഗോബി മരുഭൂമി വരെ വിസ്തൃതമായി. തങ്ങളുടെ പടിഞ്ഞാറൻ അതിർത്തിയിൽ പാർത്തിയരോട് പോരടിച്ചുകൊണ്ടിരുന്ന കുശാനർ, വടക്കുകിഴക്കൻ അതിർത്തിയിൽ ചൈനയിലെ ഹാൻ സാമ്രാജ്യവുമായി നല്ല ബന്ധവും കാത്തുസൂക്ഷിച്ചു.

Thumb
കനിഷ്കൻ പുറത്തിറക്കിയ സ്വർണ്ണനാണയം

105 മുതൽ 127 വരെ ഭരിച്ചിരുന്ന വിമ കാഡ്ഫൈസസിന്റെ പിൻഗാമിയായി കനിഷ്കൻ അധികാരത്തിലെത്തി. കുശാനരിലേ ഏറ്റവും പ്രധാനിയായ രാജാവാണ് കനിഷ്കൻ. ക്രി. പി. 127 മുതൽ 147 വരെ സാമ്രാജ്യം ഭരിച്ചിരുന്ന ഇദ്ദേഹത്തെ ബുദ്ധമതത്തിന്റെ ഒരു വലിയ പ്രചാരകൻ എന്ന നിലയിൽ ബുദ്ധമത്രഗ്രന്ഥങ്ങളീൽ അറിയപ്പെടുന്നു. കുശാനരുടെ കാലഘട്ടത്തിൽ അതായത് ഒന്നാം നൂറ്റാണ്ടിന്റെ അവസാനം മുതൽ മൂന്നാം നൂറ്റാണ്ടിന്റെ ആദ്യം വരെയുള്ള കാലത്ത് വടക്കുകിഴക്കൻ ഇന്ത്യ മുതൽ അഫ്ഘാനിസ്താൻ വഴി മദ്ധ്യേഷ്യയിലേക്കും പട്ടുപാതയിലൂടെ മംഗോളിയയിലേക്കും ചൈനയിലേക്കും, അവിടെ നിന്ന് ഏഷ്യയുടെ മറ്റു ഭാഗങ്ങളിലേക്കും ബുദ്ധമതം പ്രചരിക്കപ്പെട്ടു. കനിഷ്കനോടൊപ്പം പിൻഗാമികളായ ഹുവിഷ്കൻ, വസിഷ്കൻ എന്നീ രാജാക്കന്മാരെ മഹാകുശാനർ എന്നറിയപ്പെടുന്നു[3][5]

ചരിത്രാവശിഷ്ടങ്ങൾ

അഫ്ഘാനിസ്താനിലെ ഹിന്ദുകുഷ് ചുരങ്ങൾക്ക് വടക്കുള്ള സുർഖ് കോട്ടൽ പ്രദേശത്തുള്ള ക്ഷേത്രസമുച്ചയം, ഇതിന്‌ തൊട്ടു വടക്കുള്ള റബാതാക്ക് തുടങ്ങിയ ചരിത്രാവശിഷ്ടങ്ങൾ, കുശാനരുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന രേഖകൾ പ്രദാനം ചെയ്യുന്നു.[3]. അലക്സാണ്ടർ സ്ഥാപിച്ച കപിസ (ബെഗ്രാം) കുശാനരുടെ വേണൽക്കാലതലസ്ഥാനമായിരുന്നു.[5]

ഇതും കാണുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.