From Wikipedia, the free encyclopedia
കുശാനവംശത്തിലെ ഏറ്റവും പ്രശസ്തനായ ചക്രവർത്തിയായിരുന്നു കനിഷ്കൻ (ശ്രേഷ്ഠനായാ കനിഷ്കൻ), (സംസ്കൃതം: कनिष्क, ബാക്ട്രിയൻ ഭാഷ: Κανηϸκι, മദ്ധ്യകാല ചൈനീസ്: 迦腻色伽 (ജിയാനിസേഷ്യ)). ഇദ്ദേഹം തന്റെ സൈനിക, രാഷ്ട്രീയ, ആത്മീയ നേട്ടങ്ങളുടെ പേരിൽ പ്രശസ്തനാണ്. കുശാൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ കുജുല കാഡ്ഫിസസിന്റെ പിൻഗാമിയായ കനിഷ്കൻ ഗംഗാ സമതലത്തിലെ പാടലിപുത്രം വരെ നീളുന്ന ബാക്ട്രിയയിലെ ഒരു സാമ്രാജ്യത്തിന്റെ അധിപതിയായിരുന്നു. അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ പ്രധാന തലസ്ഥാനം ഗാന്ധാരയിലെ പുരുഷപുരവും (ഇപ്പോൾ പാകിസ്താനിലെ പെഷവാർ) മറ്റൊരു പ്രധാന തലസ്ഥാനം കപിസയിലുമായിരുന്നു. കനിഷ്കസാമ്രാജ്യത്തിന്റെ ആസ്ഥാനം. ബുദ്ധഗയ, മാൾവ, സിന്ധ്, കശ്മീർ , എന്നീപ്രദേശങ്ങൾ കനിഷ്ക സാമ്രാജ്യത്തിൽ പെട്ടിരുന്നു.യമുനാ തീരത്തെ മഥുരയായിരുന്നു കനിഷ്കന്റെ രണ്ടാം തലസ്ഥാനം. രണ്ടാം അശോകൻ എന്ന് കനിഷ്കൻ അറിയപ്പെട്ടിരുന്നു. കുശാനസാമ്രാജ്യം വിസ്തൃതിയുടെ പരകോടിയിലെത്തിയത് കനിഷ്കന്റെ കാലത്താണ്. ശകവർഷം ആരംഭിച്ചത് കനിഷ്കന്റെ ഭരണകാലത്താണ്. നാലാം ബുദ്ധമത സമ്മേളനത്തിന്റെ രക്ഷാധികാരി കനിഷ്കൻ ആയിരുന്നു. ബുദ്ധമതം രണ്ടായി വിഭജിച്ചസമയത്ത് കനിഷ്കനായിരുന്നു ഭരണാധികാരി.
കനിഷ്ക ഒന്നാമൻ | |
---|---|
കുശാനരാജാവ് | |
ഭരണകാലം | കുശൻ: 127 AD - 151 AD |
സ്ഥാനാരോഹണം | c. AD 127; യെവെ-ചിയുടെ ചൈനീസ് രേഖകൾ പ്രകാരം 78 ADയിലായിരുന്നു കിരീടധാരണം |
പൂർണ്ണനാമം | കനിഷ്കൻ (I) |
പദവികൾ | രാജക്കന്മാരുടെ രാജാവ്, ശ്രേഷ്ഠ രക്ഷകൻ, ദൈവപുത്രൻ, ദി ഷാ, ദി കുശൻ |
മരണം | Circa 151 AD |
മുൻഗാമി | വിമ കഡ്ഫിസസ് |
പിൻഗാമി | ഹുവിഷ്ക |
78 CE യിൽ കനിഷ്കൻ കുശാന സിംഹാസനത്തിൽ അവരോധിതനായും ഈ തീയതി ശാക കലണ്ടർ കാലഘട്ടത്തിന്റെ തുടക്കമായി ഉപയോഗിച്ചതായും മുൻകാല പണ്ഡിതന്മാർ വിശ്വസിച്ചിരുന്നു. എന്നിരുന്നാലും ചരിത്രകാരന്മാർ ഈ തീയതിയെ കനിഷ്കന്റെ സ്ഥാനാരോഹണ തീയതിയായി പരിഗണിക്കുന്നില്ല. CE 127-ൽ കനിഷ്കൻ സിംഹാസനത്തിലെത്തിയതായി കണക്കാക്കുന്നു.[1]
അദ്ദേഹത്തിന്റെ യുദ്ധവിജയങ്ങളും ബുദ്ധമതത്തിന്റെ രക്ഷാകർത്തൃത്വവും സിൽക്ക് റോഡിന്റെ വികസനത്തിലും മഹായാന ബുദ്ധമതം ഗാന്ധാരയിൽ നിന്ന് കാരക്കോറം നിരയിലൂടെ ചൈനയിലേക്ക് പ്രസരിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിച്ചു.
കുശാന വംശാവലിയിലെ അതികായനായ ഭരണാധികാരി കനിഷ്കൻ AD 121 -157 കാലഘട്ടത്തിൽ ഗാന്ധാര മുതൽ പാടലീപുത്ര വരെ നീളുന്ന ഉത്തര ഭാരതം ഭരിച്ചതായി കണക്കാക്കപ്പെടുന്നു
മാതൃഭാഷാ അവ്യക്തമാണെങ്കിലും റബാതക് ശിലാലിഖിതങ്ങളിൽ ഗ്രീക്ക് ഭാഷയിൽ കനിഷ്കൻ പരാമർശിക്കപ്പെടുന്നു
കുശാനരുടെ വംശാവലിയെപ്പറ്റി റബാതക് ശിലാലിഖിതങ്ങളിൽ അതിശ്രേഷ്ഠമായി വർണിക്കപ്പെട്ടിരിക്കുന്നു
ഇന്ത്യക്കുപുറമേ മറ്റുപലപ്രദേശങ്ങളും തന്റെ അധീനതയിൽ കൊണ്ടുവന്ന അദ്ദേഹം പിൽക്കാലങ്ങളിൽ ചൈനീസ് പ്രദേശങ്ങൾ[അവലംബം ആവശ്യമാണ്] തന്റെ സാമ്രാജ്യത്തോടു ചേർത്തു. കശ്മീരിൽ കനിഷ്കപുരം എന്ന മനോഹര നഗരം തീർത്തു. മധ്യേഷ്യവരെയുള്ള പ്രദേശങ്ങൾ കനിഷ്കന്റെ സാമ്രാജ്യത്തിൻകീഴിലായിരുന്നു.മതം , സാഹിത്യം, കല എന്നിവയുടെ വികാസത്തിൽ കനിഷ്കൻ ശ്രദ്ധയർപ്പിച്ചിരുന്നു. ബുദ്ധമതനേതാവ് അശ്വഘോഷനുമായി ഉണ്ടായ പരിചയം കനിഷ്കനെ ബുദ്ധമതത്തിലേക്ക് ആകർഷിച്ചു.അശോകചക്രവർത്തിയെ അനുകരിച്ച് രാജ്യമുടനീളം സ്തൂപങ്ങളും സന്യാസാശ്രമങ്ങളും കനിഷ്കൻ സ്ഥാപിക്കുകയുണ്ടായി. ബാക്ട്രിയൻ-ഗ്രീക്കുകാരുടെ ആധിപത്യകാലത്ത് രൂപം കൊണ്ട ഗാന്ധാര കല ഇക്കാലത്താണ് കൂടുതൽ വളർച്ച പ്രാപിച്ചത്.
നാണയങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ കുശനർക്ക് മികവ് കാണിച്ചിരുന്നു. കനിഷ്കന്റെ കാലഘട്ടത്തിൽ അതി വിപുലമായ നാണയങ്ങൾ കാണപ്പെട്ടു. നാണയങ്ങളിൽ ഭാരതീയ, ഗ്രീക്ക് , ഇറാനിയൻ,സുമേരു ദേവതമാർ കാണപ്പെട്ടിരുന്നു
നാണയങ്ങളിൽ കനിഷ്കൻറെയും ബുദ്ധന്റേയും പൂർണകായ രൂപം പ്രത്യക്ഷപ്പെട്ടിരുന്നു
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.