ചെടിയുടെ ഇനം From Wikipedia, the free encyclopedia
ഒരു അലങ്കാരച്ചെടി എന്ന രീതിയിൽ കൊണ്ടുവന്ന ഇടങ്ങളിലെല്ലാം വളരെ വേഗം വ്യാപിക്കാൻ കഴിവുള്ള ഒരു അധിനിവേശസസ്യമാണ് കുഴിമുണ്ടൻ. (ശാസ്ത്രീയനാമം: Ardisia elliptica). നിത്യഹരിതമായ ഈ ചെറുമരം ഇന്ത്യ, ശ്രീലങ്ക, ഇൻഡോചൈന, മലേഷ്യ, ഇന്തോനേഷ്യ, ന്യൂ ഗിനിയ എന്നിവിടങ്ങളിലെ പശ്ചിമതീരത്ത് തദ്ദേശീയമായി കാണപ്പെടുന്നു.
കുഴിമുണ്ടൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. elliptica |
Binomial name | |
Ardisia elliptica | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അഞ്ചു മീറ്ററോളം ഉയരത്തിൽ വളരാറുള്ള ഈ ചെറുമരത്തെ ശല്യപ്പെടുത്താതിരുന്നാൽ ഒറ്റ കമ്പായി മുകളിലോട്ടു വളരുകയും തിരശ്ചീനമായി ചെറിയ ശിഖരങ്ങളും ഉണ്ടാവുകയും ചെയ്യുന്നു.
ചില സസ്യശാസ്ത്രവിദഗ്ദരുടെ അഭിപ്രായത്തിൽ കാക്കഞാറയും ആർഡീസിയ ഹ്യുമിലിസും കുഴിമുണ്ടന്റെ വകഭേദങ്ങൾ മാത്രമാണ്.[1]
അലങ്കാരസസ്യമായി വളർത്തിയ കുഴിമുണ്ടൻ പ്യൂർട്ടോ റിക്കോയിലും, ക്വീൻസ്ലാന്റിലും, തെക്കേ ഫ്ലോറിഡയിലും, കരീനിയനിലും, മസ്കാറീൻ ദ്വീപുകളിലും, സെയ്ഷെൽസിലും, ഹവായ് പോലുള്ള മറ്റനേകം പസഫിക് ദ്വീപസമൂഹങ്ങളിലും അധിനിവേശസസ്യമായി മാറി.[2]
അനുയോജ്യമായ അവസരങ്ങളിൽ രണ്ടുമുതൽ നാലുവരെ വർഷം കൊണ്ട് വളർച്ചയെത്തുന്ന കുഴിമുണ്ടൻ 400 -ഓളം വിത്തുകൾ ഉൽപ്പാദിപ്പിക്കും. ആറുമാസത്തിലേറെ കേടുകൂടാതെ ഇരിക്കുന്ന വിത്തുകൾ മുളയ്ക്കുന്ന തൈകൾ നിഴലുകളുള്ള അസ്വീകാര്യമായ അവസരങ്ങളിൽ ഏറെക്കാലം ചെറിയ കുറ്റിച്ചെടിയായിത്തന്നെ കഴിയാൻ ശേഷിയുള്ളവയാണ്. പഴം കഴിക്കുന്ന ജന്തുക്കൾ വഴിയും വളരെ വേഗം വിത്തുവിതരണം നടക്കുന്നുണ്ട്.
മലേഷ്യയിൽ വേദനയ്ക്കെതിരെ ഉപയോഗിക്കാറുണ്ട്.[3] തായ്ലന്റിൽ വയറിളക്കത്തിനെതിരെയും[4] തെക്കുകിഴക്കേ ഏഷ്യയിൽ വിരയ്ക്കെതിരെയും[5] മരുന്നായി ഉപയോഗിക്കാറുണ്ട്.
കൊല്ലം, ആലപ്പുഴ ജില്ലകളിലെ കണ്ടൽപ്രദേശങ്ങളിൽ വളരാറുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.