കുമയോണിലെ നരഭോജികളൾ From Wikipedia, the free encyclopedia
കുമയോണിലെ നരഭോജികൾ എന്ന പുസ്തകം 1944ൽ വേട്ടക്കാരനും പ്രകൃതിശാസ്ത്രജ്ഞനുമായ ജിം കോർബെറ്റ് എഴുതിയതാണ്.[1] 1900 മുതൽ 1930 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയുടെ കുമയോൺ പ്രദേശത്ത് നരഭോജികളായ ബംഗാൾ കടുവകളെയും[2] ഇന്ത്യൻ പുള്ളിപ്പുലികളെയും[3] പിൻതുടർന്ന് നായാടുന്ന കോർബെറ്റിന്റെ ഉദ്വേഗഭരിതമായ ജീവിതമാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, ഇതിലെ ഒരു നരഭോജിയായ കടുവ നാനൂറിലധികം മനുഷ്യരുടെ മരണത്തിന് ഉത്തരവാദിയാണ് . കുമയോണിലെ നരഭേജികൾ എന്ന പുസ്തകം കോർബെറ്റിന്റെ ഏറ്റവും മികച്ച കൃതിയായി കണക്കാക്കപ്പെടുന്നു. ഇതിൽ ഇദ്ദേഹത്തിന്റെ 10 നായാട്ടനുഭവങ്ങളുണ്ട് . ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ ഹിമാലയത്തിലെ നരഭോജികളായ കടുവകളെയും പുള്ളിപ്പുലികളെയും പിൻതുടർന്ന് നായാടുന്ന കോർബെറ്റിന്റെ ഉദ്വേഗഭരിതമായ ജീവിതമാണ് ഈ പുസ്തകത്തിൽ. സസ്യജന്തുജാലങ്ങളുടെ വിവരങ്ങളും , ഇന്ത്യയിലെ ഗ്രാമീണ ജീവിതത്തെപ്പറ്റിയുള്ള വിവരണങ്ങളും ഈ പുസ്തകത്തിൽ അടങ്ങുന്നു . ഇതിലെ ആദ്യത്തെ ഏഴ് കഥകൾ ജംഗിൾ സ്റ്റോറീസ് എന്ന പേരിലാണ് ആദ്യം പ്രസിദ്ധീകരിച്ചത് . ഈ പുസ്തകത്തിന്റെ യഥാർഥ പേര് " മാൻ ഈറ്റേഴ്സ് ഓഫ് കുമയോൺ [ Man - Eaters of Kumaon ] " എന്നാണ് .
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.