കിറ്റീസ് പന്നിമൂക്കൻ വാവൽ, (Craseonycteris thonglongyai), ലോകത്തിലെ ഏറ്റവും ചെറിയ വവ്വാൽ വംശമായി പരിഗണിക്കപ്പെടുന്നു. ഈ വവ്വാൽ "ബംബിൾ ബീ ബാറ്റ്" എന്ന പേരിലും അറിയപ്പെടുന്നു. അന്യം നിന്നു പോകാൻ സാദ്ധ്യതയുള്ളതും Craseonycteridae കുടുംബത്തിലെ നിലവിലുള്ള ഏക വർഗ്ഗവുമാണിത്. പടിഞ്ഞാറേ തായ്‍ലൻറിലും തെക്കു കിഴക്കേ ബർമയിലും ഇതിനെ കണ്ടുവരുന്നു. നദീ തീരങ്ങൾക്കു സമീപമുള്ള ചുണ്ണാമ്പുകൽ ഗുഹകളാണ് ഈ ജീവി വർഗ്ഗത്തിൻറെ പ്രധാന ആവാസസ്ഥാനം.
Kitti's hog-nosed bat Temporal range: Recent | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Chiroptera |
Family: | Craseonycteridae Hill, 1974 |
Genus: | Craseonycteris Hill, 1974 |
Species: | C. thonglongyai |
Binomial name | |
Craseonycteris thonglongyai Hill, 1974 | |
Kitti's hog-nosed bat range |
കിറ്റീസ് പന്നിമൂക്കൻ വവ്വാൽ, വവ്വാൽ വംശത്തിലെ ഏറ്റവും ചെറിയ വർഗ്ഗമാണ്. അതുപോലെ തന്നെ ലോകത്തിലെ ഏറ്റവും ചെറിയ സസ്തനജീവിയും ഇതു തന്നെ. സാധാരണായായി ഈ വാവലുകൾക്ക് ചുവപ്പു കലർന്ന തവിട്ടു നിറമോ, ചാരക്കളറോ ആയിരിക്കും. ഇതിൻറെ മൂക്ക് പന്നിയുടെ മൂക്കിനോട് സാദൃശ്യമുള്ളിതിനാലാണ് ഈ പേരു വന്നത്. ഇവയുടെ കോളനി വളരെ വലുതായിരിക്കും. ഏകദേശം ഇത്തരം 100 വാവലുകളെങ്കിലും ഒരു ഗുഹയിൽ കൂട്ടമായിട്ടുണ്ടാകും. വൈകുന്നേരവും വെളുപ്പിനുമാണ് ഈ വാവലുകൾ ഇരതേടിയിറങ്ങുന്നത്. വനമേഖലകൾക്കു സമീപത്തുനിന്ന് കീടങ്ങളേയും പ്രാണികളെയുമൊക്കെ ഇവ അകത്താക്കുന്നു. പെൺവാവലുകൾ വർഷത്തിലൊരിക്കൽ വവ്വാൽക്കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നു. ഇതു മിക്കവാറും ഏപ്രിൽ മാസത്തിലായിരിക്കും ഒരു തവണ ഒരു വവ്വാൽക്കുഞ്ഞു മാത്രമേ കാണുകയുള്ളു.
ബർമ്മയിലുള്ള ഇവയുടെ എണ്ണം അറിവായിട്ടില്ല. തായ്‍ലാൻറിൽ ഒരേയൊരു പ്രവിശ്യയിൽ മാത്രമേ ഇവയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുള്ളു. ഇവയുടെ എണ്ണം വളരെ വേഗം കുറയുവാനുള്ള പ്രധാന കാരണം മനുഷ്യൻറെ പ്രകൃതിയിന്മേലുള്ള കൈകടത്തലുകളും സ്വാഭാവിക ആവാസ വ്യവസ്ഥ ദിനംപ്രതി ചുരുങ്ങിവരുന്നതുമാണ്.
വിവരണം
കിറ്റീസ് പന്നിമൂക്കൻ വവ്വാലുകളുടെ വലിപ്പം കേവലം വെറും 29 മുതൽ 33 മില്ളീമീറ്റർ വരെയും (1.1 മുതൽ 1.3 ഇഞ്ച്)[2][3] ഇതിൻറെ സാധാരണ പേര് "ബമ്പിൾബീ ബാറ്റ്" എന്നാണ്. വാവലുകളിലെ ഏറ്റവും ചെറുതും ഏറ്റവും ചെറിയ സസ്തനവുമാണിത്.
ഈ വവ്വാലുകൾക്ക് ചീർത്ത് ഉന്തിയ പന്നികളെപ്പോലെയുള്ള മൂക്കാണ്.[3] ഇവയുടെ ചെവികൾ പൊതുവേ അൽപ്പം വലിപ്പം കൂടിയവയും കണ്ണുകൾ വളരെ ചെറുതും രോമം മൂടിയതുമായിരിക്കും.[4]
ശരീരത്തിനു മുകൾ ഭാഗം പൊതുവെ ചുവപ്പു കലർന്ന തവിട്ടു നിറമാണ്. പക്ഷേ ശരീരത്തിനു താഴ്വശം പൊതുവേ മങ്ങിയതായിരിക്കും.[4] ചിറകുകൾ വലുതും ഇരുണ്ടതുമാണ്.[3]ഇവയ്ക്കു പുറത്തു കാണാവുന്ന രീതിയിൽ വാലുകളൊന്നുമില്ല.[4]
കാണപ്പെടുന്ന പ്രദേശങ്ങൾ
നദീ തീരത്തുടനീളം കാണപ്പെടുന്ന ചുണ്ണാമ്പകൽ ഗുഹകളിലാണ് ഇവ പൊതുവേ കാണപ്പെടുന്നത്. നിത്യഹരിതവനങ്ങളിലും ഇലപൊഴിയും കാടുകളിലും ഇവയെ കാണാറുണ്ട്.[5] തായ്‍ലൻറിൽ കിറ്റീസ് പന്നിമൂക്കൻ വാവൽ കാഞ്ചനബുരി പ്രോവിൻസിലെ സായി യോക്ക് ജില്ലയിലുള്ള ടെനസെറിം കുന്നുകളിൽ മാത്രമാണ് കാണാറുള്ളത്. ഇവിടെ ഖാവെ നോയി നദിയ്ക്കു സമാന്തരമായിട്ടുള്ള ഗുഹകളിൽ ഇവയെ കൂട്ടങ്ങളായി കാണാം.[5][6] കൂടുതൽ വാവലുകളും സായി യോക് ദേശീയോദ്യാനത്തിനുള്ളിലെ ഡാവ്ന കുന്നുകളിലാണ്. ദേശീയോദ്യാനത്തിനു പുറത്തുള്ളവ സംരക്ഷിതമല്ല.[5]
ശീലങ്ങൾ
കിറ്റീസ് പന്നിമൂക്കൻ വാവലുകൾ ചുണ്ണാമ്പു കുന്നുകളിലെ ഗുഹകളിലാണ് ചേക്കേറുന്നത്. ഇത് ഗുഹയുടെ പ്രവേശന കവാടത്തിൽ നിന്നു വളരെ അകന്നായിരിക്കും. മിക്കവാറും ഗുഹകളിൽ 10 മുതൽ 15 എണ്ണം വരെ ഒരുമിച്ചു കഴിയുന്നു. 100 മുതല് 500 എണ്ണം വരെയുള്ള കൂട്ടങ്ങൾ ചില ഗുഹകളിൽ കാണാം. ഇവ ഒരോന്നും ഒന്നിനോടൊന്നു തൊടാതെ ഗുഹയുടെ മച്ചിൽ തൂങ്ങിക്കിടക്കുന്നു.[7] കാലാവസ്ഥാ വ്യതിയാനമനുസരിച്ച് ഇവ ഗുഹകളിൽ നിന്നു ഗുഹകളിലേയ്ക്കു മാറിത്താമസിക്കുന്നു.
വൈകുന്നേരങ്ങളിൽ ഏകദേശം 30 മിനിട്ടും പുലർച്ചയ്ക്ക് വെറും 20 മിനിട്ടുമാണ് ഇവ ഇരതേടാനിറങ്ങുന്നത്. ഈ ചെറിയ സമയം ശക്തമായ മഴയിലും കഠിനമായി തണുപ്പിലും പലപ്പോഴും തടസ്സപ്പെടാറുണ്ട്.[7] ഇത്തരം സാഹചര്യങ്ങളിൽ ഇവ സമീപത്തുള്ള മരങ്ങളിലോ മുളകളിലോ ഒക്കെ അഭയം തേടുന്നു. ചേക്കേറുന്ന സ്ഥലത്തിനു ഏകദേശം അടുത്തായിരിക്കും ഇത്.[8][7]
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.