ചേരാചിറകൻ കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് കിരണി ചേരാച്ചിറകൻ (ശാസ്ത്രീയനാമം: Platylestes kirani).[1] പ്രശസ്ത തുമ്പി നിരീക്ഷകനായിരുന്ന സി. ജി. കിരണിനോടുള്ള ആദരസൂചകമായാണ് ഇതിനു Platylestes kirani എന്ന പേരു നൽകിയിട്ടുള്ളത്.[1] തീരപ്രദേശത്തുള്ള തണ്ണീർത്തടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്.

വസ്തുതകൾ കിരണി ചേരാച്ചിറകൻ, ശാസ്ത്രീയ വർഗ്ഗീകരണം ...
കിരണി ചേരാച്ചിറകൻ
Thumb
ആൺതുമ്പി
Thumb
പെൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Platylestes
Species:
P. kirani
Binomial name
Platylestes kirani
Emiliyamma, Palot & Charesh, 2020
അടയ്ക്കുക

മറ്റു ചേരാചിറകൻ തുമ്പികളുടെതന്നെ വലിപ്പവും മങ്ങിയ നിറവുമുള്ള ഒരു തുമ്പിയാണിത്. ഇതിന്റെ കഴുത്തിനും ഉരസ്സിനും മങ്ങിയ കാക്കികലർന്ന പച്ചനിറവും വശങ്ങളിൽ കൂടുതൽ മങ്ങിയ നിറവുമാണ്. ഇവയുടെ ഉരസ്സിന്റെ മുതുകുഭാഗത്ത് നീലക്കണ്ണി ചേരാച്ചിറകൻ തുമ്പിക്ക് ഉള്ളതുപോലുള്ള കറുപ്പ് നിറത്തിലുള്ള ഒരു പുള്ളിയുണ്ട്. ഉരസ്സിന്റെ വശങ്ങളിൽ ധാരാളം കറുത്ത പൊട്ടുകളുണ്ട്. സുതാര്യമായ ചിറകുകളിൽ നീളം കുറഞ്ഞതും വീതിയുള്ളതുമായ രണ്ടുവശത്തും നേർത്ത വെള്ള അരികോടുകൂടിയ പൊട്ടുകളാണുള്ളത് (pterostigma). മങ്ങിയ മഞ്ഞയും ചുവപ്പും കലർന്ന ഉദരത്തിന്റെ ഓരോ ഖണ്ഡത്തിലും നേർത്ത കറുത്ത വളയങ്ങളുണ്ട്. വെളുത്ത കുറുവാലുകളുടെ (anal appendages) ആരംഭത്തിൽ കറുപ്പുനിറമാണ്. മുകളിലെ കുറുവാലുകളുടെ അഗ്രം വളഞ്ഞു കൂട്ടിമുട്ടുന്നു താഴത്തെ കുറുവാലുകൾ പകുതിമാത്രം നീളമുള്ളവയുമാണ്. ലിംഗവ്യത്യാസമനുസരിച്ചുള്ള മാറ്റങ്ങളൊഴിച്ചാൽ പെൺതുമ്പികൾ ആൺതുമ്പികളെപ്പോലെതന്നെയിരിക്കും.[1]

പച്ചക്കണ്ണൻ ചേരാച്ചിറകൻ തുമ്പിയുമായി ഇവയ്ക്കു വളരെ സാമ്യമുണ്ടെങ്കിലും ഉരസ്സിന്റെ മുതുകുഭാഗത്ത് ഉള്ള കറുത്ത കലകൾ ഇവയെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നു.[1][2][3][4]

ഇതും കാണുക

അവലംബം

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.