From Wikipedia, the free encyclopedia
ചേരാചിറകൻ കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് പച്ചക്കണ്ണൻ ചേരാച്ചിറകൻ (ശാസ്ത്രീയനാമം: Platylestes platystylus).[2][1] (ഇംഗ്ലീഷ് പേര് - .Emerald-eyed Spread wing) ഇതിന്റെ ആവാസവ്യവസ്ഥ വളരെ വിശാലമാണെങ്കിലും ഇപ്പോൾ അധികം കാണാറില്ല. പണ്ട് കണ്ടിട്ടുള്ളത് പശ്ചിമ ബംഗാൾ, മ്യാൻമാർ (Fraser 1933),[3] തായ്‌ലന്റ് (Hämäläinen and Pinratana 1999), ലാവോസ് (Yokoi 2001) എന്നിവിടങ്ങളിലാണ്.[1] ഈയിടെ കണ്ടിട്ടുള്ളത് തായ്‌ലന്റ്,[4] വിയറ്റ്നാം,[5] ലാവോസ്[6] എന്നിവിടങ്ങളിലാണ്. 2017-ഇലും 2018-യിലും തൃശൂർ ജില്ലയിലെ തുമ്പൂരിൽ ഈ തുമ്പിയെ കണ്ടെത്തുകയുണ്ടായി.[7] 2018-ൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് അടുത്തുള്ള വരഡൂർ ഗ്രാമത്തിലും ഇവയെ കണ്ടെത്തുകയുണ്ടായി.[7]
പച്ചക്കണ്ണൻ ചേരാച്ചിറകൻ | |
---|---|
ആൺതുമ്പി | |
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Platylestes |
Species: | P. platystylus |
Binomial name | |
Platylestes platystylus (Rambur, 1842) | |
Synonyms | |
Lestes platystyla Rambur, 1842 |
മറ്റു ചേരാചിറകൻ തുമ്പികളുടെതന്നെ വലിപ്പവും മങ്ങിയ നിറവുമുള്ള ഒരു തുമ്പിയാണിത്. ഇതിന്റെ കഴുത്തിനും ഉരസ്സിനും മങ്ങിയ കാക്കികലർന്ന തവിട്ടുനിറവും വശങ്ങളിൽ കൂടുതൽ മങ്ങിയ നിറവുമാണ്. ഉരസ്സിൽ ധാരാളം കറുത്ത പൊട്ടുകളുണ്ട്. മങ്ങിയ പുകനിറമുള്ള സുതാര്യമായ ചിറകുകളിൽ നീളം കുറഞ്ഞതും വീതിയുള്ളതുമായ രണ്ടുവശത്തും നേർത്ത വെള്ള അരികോടുകൂടിയ പൊട്ടുകളാണുള്ളത് (pterostigma). മങ്ങിയ മഞ്ഞയും ചുവപ്പും കലർന്ന ഉദരത്തിന്റെ ഓരോ ഖണ്ഡത്തിലും നേർത്ത കറുത്ത വളയങ്ങളുണ്ട്. വെളുത്ത കുറുവാലുകളുടെ (anal appendages) ആരംഭത്തിൽ കറുപ്പുനിറമാണ്. മുകളിലെ കുറുവാലുകളുടെ അഗ്രം വളഞ്ഞു കൂട്ടിമുട്ടുന്നു താഴത്തെ കുറുവാലുകൾ കട്ടിയുള്ളവയും പകുതിമാത്രം നീളമുള്ളവയുമാണ്. [3]
ലിംഗവ്യത്യാസമനുസരിച്ചുള്ള മാറ്റങ്ങളൊഴിച്ചാൽ പെൺതുമ്പികൾ ആൺതുമ്പികളെപ്പോലെതന്നെയിരിക്കും. പത്താം ഖണ്ഡത്തിന്റെ അതേ നീളത്തിലുള്ള കുറുവാലുകൾക്കു ചുവട്ടിൽ ഇരുണ്ടതും തുടർന്ന് മഞ്ഞനിറവുമാണ്.[3]
ഉരസ്സിന്റെ വശങ്ങളിലുള്ള കറുത്ത പൊട്ടുകളും ഏറെക്കുറെ സമചതുരാകൃതിയിലും വശങ്ങളിൽ വെള്ള അരികുകളോടും കൂടിയ ചിറകുകളിലെ പൊട്ടുകളും (pterostigma) മറ്റു ചേരാചിറകൻ തുമ്പികളിൽനിന്നും ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു.[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.