![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/7d/Pitta_brachyura.jpg/640px-Pitta_brachyura.jpg&w=640&q=50)
കാവി
From Wikipedia, the free encyclopedia
ശിശിരകാലത്ത് കേരളത്തിൽ കാണപ്പെടുന്ന ഒരു ദേശാടനക്കിളിയാണ് കാവി[3] [4][5][6] (ശാസ്ത്രീയനാമം: Pitta brachyura). പൂത്താങ്കീരിയേക്കാൾ ചെറുതും മണ്ണാത്തിപ്പുള്ളിനേക്കാൾ വലുതും ആണ് ഈ പക്ഷി. തിളങ്ങുന്ന പച്ചയും നീലയും നിറം കലർന്ന ചിറകുകളും മഞ്ഞച്ചുവപ്പ് നിറം കലർന്ന ശരീരത്തിന്റെ അടിഭാഗവും കണ്ണുകളിലും ശിരസ്സിലും കാണുന്ന കട്ടിയേറിയ കറുത്തവരകളും ഇവയുടെ പ്രത്യേകതയാണ്. കൊക്ക് തുടങ്ങുന്നിടത്ത് നിന്നും മൂർധാവിലൂടെ (ക്രൌൺ) പുറകിലേക്ക് കട്ടിയായ ഒരു കറുത്ത വരയുണ്ട്. കാലുകൾക്ക് മാംസ നിറമാണ്. കൊക്കിന്റെ തുടക്കത്തിൽ ചുവപ്പ് കലർന്ന ഓറഞ്ചു നിറവും അറ്റത്തു കറുത്ത നിറവുമാണ്. പൂത്താങ്കീരികളെപ്പോലെ ചാടിച്ചാടി നടക്കുന്ന ഈ പക്ഷി നിലത്താണ് പൊതുവേ ഇരതേടാറുള്ളത്. എന്നാൽ രാത്രികളിൽ ചേക്ക ഇരിക്കാൻ മരക്കൊമ്പുകളെ ആശ്രയിക്കാറുണ്ട്. ഹിന്ദിയിൽ ഈ പക്ഷി 'നവരംഗ്' എന്ന് അറിയപ്പെടുന്നു.കൊത്തിൾ എന്ന് നാട്ടുഭാഷയിലും അറിയപ്പെടുന്നു.
കാവി | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Pittidae |
Genus: | Pitta |
Species: | P. brachyura |
Binomial name | |
Pitta brachyura (Linnaeus, 1766) | |
Synonyms | |
Corvus brachyurus[2] |