കാനായിലെ കല്യാണം
From Wikipedia, the free encyclopedia
ബൈബിളിലെ യൊഹന്നാന്റെ സുവിശേഷ പ്രകാരം യേശു പ്രവർത്തിക്കുന്ന ആദ്യത്തെ ദിവ്യാത്ഭുതമാണ് കാനായിലെ കല്യാണത്തിൽ വച്ച് വെള്ളം വീഞ്ഞാക്കുന്നത്. കല്യാണത്തിനു ക്ഷണിക്കപ്പെടുന്ന അതിഥികളാണ് യേശുവും, മാതാവും, ശിഷ്യരും. വീഞ്ഞ് തീർന്നു പോകുമ്പോൾ യേശു വെള്ളം വീഞ്ഞാക്കി തന്റെ മഹാത്മ്യം തെളിയിക്കുന്നതായിട്ടാണ് ക്രൈസ്തവ വിശ്വാസം.
ഗലീലിയായിലെ അനവധി ഗ്രാമങ്ങളിൽ ഏതെങ്കിലും ഒന്നായിരിക്കാം കാനാ എന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.