![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/2f/Kathleen_Yardley_Lonsdale_%25281903-1971%2529.jpg/640px-Kathleen_Yardley_Lonsdale_%25281903-1971%2529.jpg&w=640&q=50)
കാതലിൻ ലോൺസ്ഡെയിൽ
From Wikipedia, the free encyclopedia
ഒരു ബ്രിട്ടീഷ് ക്രിസ്റ്റലോഗ്രാഫർ ആയിരുന്നു കാതലിൻ ലോൺസ്ഡെയിൽ. എക്സ്റേ ക്രിസ്റ്റലോഗ്രാഫി സങ്കേതമുപയോഗിച്ച് ബെൻസീൻ വളയത്തിന്റെ ആകൃതി പരന്നതാണെന്ന് സ്ഥാപിച്ചത് ലോൺസ്ഡെയിൽ ആണ്. ഹെക്സാ മീതൈൻ ബെൻസീൻ, ഹെക്സാ ക്ലോറോ ബെൻസീൻ എന്നി ജൈവസംയുക്തങ്ങളുടെ ആന്തരിക ഘടന കണ്ടെത്തി. വൃക്കയിലെ കല്ലിന്റെ ആറ്റങ്ങളുടെ വിന്യാസം നിർണയിക്കാനും കാതലീന്‍ കഴിഞ്ഞു. ഒരു വനിതാശാസ്ത്രജ്ഞ എന്ന നിലയിലും ഏറെ ബഹുമതികൾക്ക് ലോൺസ്ഡെയിൽ അർഹയായിട്ടുണ്ട്. റോയൽ സൊസൈറ്റിയിൽ ഫെലൊ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യരണ്ടു വനിതകളിൽ ഒരാളായിരുന്നു കാതലിൻ. ഇന്റർ നാഷണൽ യൂണിയൻ ഓഫ് ക്രിസ്റ്റലൊഗ്രാഫിയുടെ ആദ്യ വനിതാ പ്രസിഡന്റും ബ്രിട്ടീഷ് എസോസിയേഷൻ ഫോർ അഡ്വാൻസ്മെന്റ് ഓഫ് സയൻസിന്റെ അദ്ധ്യക്ഷയാകുന്ന ആദ്യ വനിതയും കാതലിൻ ആണ്.
വസ്തുതകൾ Kathleen Lonsdale, ജനനം ...
Kathleen Lonsdale | |
---|---|
![]() Lonsdale in 1968 | |
ജനനം | Kathleen Yardley (1903-01-28)28 ജനുവരി 1903 |
മരണം | 1 ഏപ്രിൽ 1971(1971-04-01) (പ്രായം 68) |
കലാലയം | Bedford College for Women University College London |
അറിയപ്പെടുന്നത് | X-ray crystallography[1][2][3] |
പുരസ്കാരങ്ങൾ | Davy Medal (1957) Fellow of the Royal Society[4] |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Crystallographer |
സ്ഥാപനങ്ങൾ | University College London Royal Institution University of Leeds |
ഡോക്ടർ ബിരുദ ഉപദേശകൻ | William Henry Bragg |
അടയ്ക്കുക