ഭൌതികശാസ്ത്രജ്ഞൻ, രസതന്ത്രജ്ഞൻ, ഗണിതശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായ ബ്രിട്ടീഷുകാരനാണ് സർ വില്യം ഹെൻറി ബ്രാഗ് (2 ജൂലൈ 1862 – 10 മാർച്ച് 1942). 1915 ൽ ഭൌതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചു. തന്റെ മകനായ വില്യം ലോറൻസ് ബ്രാഗ് മായി നോബൽ സമ്മാനം പങ്കിടുകയായിരുന്നു.നോബൽ പുരസ്കാരത്തിന്റെ ചരിത്രത്തിൽ ആകെ ഒരേ ഒരു തവണ മാത്രമേ പിതാവിനും പുത്രനും ആയി നോബൽ സമ്മാനം ലഭിച്ചിട്ടുള്ളൂ. അത് ഹെൻറി ബ്രാഗ് നും മകനും ആയിരുന്നു.[1]

വസ്തുതകൾ സർ വില്യം ഹെൻറി ബ്രാഗ്, ജനനം ...
സർ വില്യം ഹെൻറി ബ്രാഗ്
Thumb
ജനനം(1862-07-02)2 ജൂലൈ 1862
വിഗ്ടൺ, കുമ്പർലാൻഡ്, ഇംഗ്ലണ്ട്
മരണം10 മാർച്ച് 1942(1942-03-10) (പ്രായം 79)
ലണ്ടൺ, ഇംഗ്ലണ്ട്
ദേശീയതബ്രിട്ടീഷ്
കലാലയംകേംബ്രിഡ്ജ് സർവ്വകലാശാല
അറിയപ്പെടുന്നത്എക്സ്-റേ വിഭംഗനം
പുരസ്കാരങ്ങൾഭൗതികശാസ്ത്രത്തിനുള്ള നോബൽസമ്മാനം (1915)
ബർണാർഡ് മെഡൽ (1915)
റംഫോർഡ് മെഡൽ (1916)
കോപ്‌ലി മെഡൽ (1930)
ഫാരഡെ മെഡൽ (1936)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം
സ്ഥാപനങ്ങൾഅഡലെയ്ഡ് സർവ്വകലാശാല
ലീഡ്സ് സർവ്വകലാശാല
യൂണി‌വേഴ്സിറ്റി കോളേജ്, ലണ്ടൺ
റോയൽ ഇൻസ്റ്റിറ്റ്യൂഷൻ
അക്കാദമിക് ഉപദേശകർജെ. ജെ. തോംസൺ
ഡോക്ടറൽ വിദ്യാർത്ഥികൾഡബ്ല്യൂ. എൽ. ബ്രാഗ്
കാത്‌ലീൻ ലോൺസ്ഡേയ്ല്
വില്യം തോമസ് ആസ്റ്റ്ബറി
ജോൺ ഡെസ്മണ്ട് ബെർണൽ
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾജോൺ ബർട്ടൺ ക്ലീലാനൻഡ്
കുറിപ്പുകൾ
വില്യം ലോറൻസ് ബ്രാഗിന്റെ പിതാവാണിദ്ദേഹം. അപ്പനും മകനും സംയുക്ത നോബൽസമ്മാന ജേതാക്കളാവുകയായിരുന്നു.
അടയ്ക്കുക

എക്സ്റെ കൊണ്ട് ക്രിസ്റ്റലുകളിൽ നടത്തിയ ഗവേഷണങ്ങൾക്ക് ആണ് നോബൽ സമ്മാനം ലഭിച്ചത്.[2] ഇദ്ദേഹത്തിനു ഓർഡർ ഓഫ് മെറിറ്റ്‌ (OM),ഓർഡർ ഓഫ് ബ്രിട്ടീഷ് എമ്പയർ (KBE),പ്രസിഡൻറ് ഓഫ് റോയൽ സൊസൈറ്റി (PRS)[3] എന്നീ പദവികളും ലഭിച്ചിട്ടുണ്ട്.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.