![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/1a/Black_Bittern_I_IMG_5079.jpg/640px-Black_Bittern_I_IMG_5079.jpg&w=640&q=50)
കരിങ്കൊച്ച
From Wikipedia, the free encyclopedia
ഏഷ്യയിൽ ഇന്ത്യയിലും പാകിസ്താനിലും ശ്രീലങ്കയിലും ഇന്ത്യോനേഷ്യയിലും ചൈനയിലും കൂടാതെ ഓസ്ട്രേലിയയിലും കണ്ടുവരുന്ന ഒരു പക്ഷിയാണ് കരിങ്കൊച്ച[1] [2][3][4] (Black Bittern). കൈതകൊക്ക് എന്നും ഇവ അറിയപ്പെടുന്നുണ്ട്. നാണം കുണുങ്ങികളായ കരിങ്കൊച്ചകളെ കണ്ടുപിടിയ്ക്കാൻ വലിയ പ്രയാസമാണ്. വിളവും പാകമായ നെൽപാടങ്ങളിലും കണ്ടൽ കാടുകളിലും കൈതക്കൂട്ടങ്ങളുമാണ് ഇവയെ കാണുക. മഴക്കാലത്താണ് കരിങ്കൊച്ചകളെ കൂടുതൽ കാണാനാകുക. പേര് സൂചിപ്പിക്കുംപോലെ കറുത്ത നിറമുള്ള പക്ഷികളാണിവ. കഴുത്തിലും തൊണ്ടയിലുമായി മഞ്ഞ നിറത്തിലുള്ള അടയാളങ്ങൾ ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. മഴക്കാലത്താണ് കൂടുകെട്ടുന്നത്. മൂന്നുനാല് മുട്ടകൾ വരെ ഒരു സീസണിൽ ഇടും.
വസ്തുതകൾ കരിങ്കൊച്ച (Black Bittern), പരിപാലന സ്ഥിതി ...
കരിങ്കൊച്ച (Black Bittern) | |
---|---|
![]() | |
in Kolkata, West Bengal, India. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Pelecaniformes |
Family: | |
Genus: | Ixobrychus |
Species: | I. flavicollis |
Binomial name | |
Ixobrychus flavicollis (Latham, 1790) | |
അടയ്ക്കുക