ഓറോവിൽ
ദക്ഷിണേന്ത്യയിലെ പരീക്ഷണാത്മക ടൗൺഷിപ്പ്. / From Wikipedia, the free encyclopedia
തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു ആഗോള നഗരമാണ് ഓറോവിൽ (ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷ: Auroville ;തമിഴ്:ஆரோவில்). നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ ഒത്തൊരുമിച്ച് കഴിയുന്നു. ജാതി, മത, വർണ്ണ ഭേദമില്ലാത്ത ഇടമാണ് ഓറോവിൽ.[1]പോണ്ടിച്ചേരിയിൽനിന്ന് കേവലം 12 കിലോമീറ്റർ വടക്കാണ് ഓറോവില്ലിന്റെ സ്ഥാനം.1968ൽ മിറാ അൽഫാസ്സയാണ് ഈ നഗരം സ്ഥാപിച്ചത്. റോജർ ഏങ്കറാണ് ഈ നഗരത്തിന്റെ വാസ്തുശില്പി.[2][3][4] ലോകത്തിന് മാനവ ഐക്യത്തെ കാട്ടിക്കൊടുക്കുക എന്നത്താണ് ഓറോവിൽ എന്ന സംരംഭത്തിന്റെ ഉദ്ദേശം.