![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/0/0b/O._V._Vijayan.jpg&w=640&q=50)
ഒ.വി. വിജയൻ
ഇന്ത്യൻ രചയിതാവ് / From Wikipedia, the free encyclopedia
ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ (ജൂലൈ 2,1930-മാർച്ച് 30 2005) എന്ന ഒ.വി. വിജയൻ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്നു. [1]
വസ്തുതകൾ ഒ.വി. വിജയൻ, ദേശീയത ...
ഒ.വി. വിജയൻ | |
---|---|
![]() ഒ.വി. വിജയൻ | |
ദേശീയത | ഭാരതീയൻ |
വിഷയം | നോവൽ |
പങ്കാളി | തെരേസ വിജയൻ |
അടയ്ക്കുക
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ വയലാർ ,മുട്ടത്തുവർക്കി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, പത്മശ്രീ(2001)[2] എന്നീ ബഹുമതികൾ നേടിയ വിജയനെ 2003-ൽ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാം പത്മഭൂഷൺ നൽകി
ആദരിച്ചിട്ടുണ്ട്.[3]