ഒന്നാം പിണറായി വിജയൻ മന്ത്രിസഭ
From Wikipedia, the free encyclopedia
2016ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഫ്രണ്ട്വിജയിച്ചതിന് ശേഷം രൂപീകരിച്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഒന്നാം പിണറായി വിജയൻ മന്ത്രിസഭ. 2016 മെയ് 25 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സമയത്ത് മന്ത്രിസഭയിൽ മൊത്തം 19 മന്ത്രിമാരുണ്ടായിരുന്നു. കഴിഞ്ഞ സർക്കാരിൽ 21 മന്ത്രിമാരാണുണ്ടായിരുന്നത്. കേരളത്തിന്റെ 22-ാമത് മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു, ഈ സ്ഥാനം വഹിക്കുന്ന പന്ത്രണ്ടാമത്തെ വ്യക്തിയാണദ്ദേഹം. പതിനഞ്ചാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 140-ൽ 99 സീറ്റുകളോടെ ചരിത്രപരമായ വിജയം നേടിയതിന് ശേഷം 2021 മെയ് 03 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജി സമർപ്പിച്ചു.[1]
വസ്തുതകൾ ഒന്നാം പിണറായി വിജയൻ മന്ത്രിസഭ, രൂപീകരിച്ചത് ...
ഒന്നാം പിണറായി വിജയൻ മന്ത്രിസഭ | |
---|---|
കേരള സംസ്ഥാനത്തിന്റെ 14-ആം മന്ത്രിസഭ | |
രൂപീകരിച്ചത് | 25 മേയ് 2016 |
പിരിച്ചുവിട്ടത് | 03 മേയ് 2021 |
വ്യക്തികളും സംഘടനകളും | |
സ്റ്റേറ്റിന്റെ തലവൻ | പി. സദാശിവം (5 സെപ്റ്റംബർ 2019-വരെ) ആരിഫ് മുഹമ്മദ് ഖാൻ (6 സെപ്റ്റംബർ 2019 മുതൽ) |
സർക്കാരിന്റെ തലവൻ | പിണറായി വിജയൻ |
ഭരണകക്ഷികൾ | എൽഡിഎഫ് |
നിയമസഭയുടെ നില | ഭൂരിപക്ഷം |
പ്രതിപക്ഷ കക്ഷി | കോൺഗ്രസ് |
പ്രതിപക്ഷ നേതാവ് | രമേശ് ചെന്നിത്തല |
ചരിത്രം | |
തിരഞ്ഞെടുപ്പു(കൾ) | 2016 |
നിയമസഭാ കാലാവധി | 5 വർഷം |
മുൻഗാമി | ഉമ്മൻചാണ്ടി മന്ത്രിസഭ |
പിൻഗാമി | രണ്ടാം പിണറായി മന്ത്രിസഭ |
അടയ്ക്കുക