![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/93/Commissioning_of_INS_Kochi_%252806%2529.jpg/640px-Commissioning_of_INS_Kochi_%252806%2529.jpg&w=640&q=50)
ഐ.എൻ.എസ്. കൊച്ചി
From Wikipedia, the free encyclopedia
ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പലാണ് ഐ.എൻ.എസ്. കൊച്ചി (I.N.S. Kochi).[7] അത്യധികം പ്രഹരശേഷിയുള്ള കൊൽക്കത്ത ക്ലാസ് (പ്രോജക്ട് 15എ) ശ്രേണിയിൽപ്പെട്ട രണ്ടാമത്തെ യുദ്ധക്കപ്പലാണിത്.[8] ബ്രഹ്മോസ് പോലുള്ള ശക്തമായ മിസൈലുകളെ വിക്ഷേപിക്കുവാൻ തക്ക ശേഷിയുള്ള ഈ യുദ്ധക്കപ്പൽ വാർത്താവിനിമയത്തിലും പ്രഹരശേഷിയിലും സുരക്ഷയിലും ലോകോത്തര നിലവാരം പുലർത്തുന്നു.[8] ഇതുവരെ ഇന്ത്യയിൽ വച്ച് നിർമ്മിക്കപ്പെട്ടിട്ടുള്ള യുദ്ധക്കപ്പലുകളിൽ ഏറ്റവും വലുതാണ് ഐ.എൻ.എസ്. കൊച്ചി.[8]
![]() ഐ.എൻ.എസ്. കൊച്ചിയുടെ കമ്മീഷനിങ് ചടങ്ങ്. | |
Career (ഇന്ത്യ) | ![]() |
---|---|
Name: | കൊച്ചി |
Operator: | ഭാരതീയ നാവികസേന |
Builder: | മസ്ഗാവ് ഡോക്ക് ലിമിറ്റഡ് |
Laid down: | 25 ഒക്ടോബർ 2005 |
Launched: | 18 സെപ്റ്റംബർ 2009 |
Commissioned: | 30 സെപ്റ്റംബർ 2015 |
Motto: |
ശത്രുവിനെ കീഴടക്കാൻ സായുധ സജ്ജമായി. (Armed to conquer the enemy) |
General characteristics | |
Class and type: | Kolkata-class destroyer |
Displacement: | 7,500 ടൺ[1][2] |
Length: | 163 m (535 ft) |
Beam: | 17.4 m (57 ft) |
Speed: | 30 kn (56 km/h; 35 mph) |
Sensors and processing systems: | |
Electronic warfare and decoys: | Elbit Systems Deseaver MK II countermeasures systems and defensive aids suite |
Armament: | Anti-air missiles: 4 × 8-cell VLS, for a total of 32;[5] Anti-ship missiles: |
Aircraft carried: | 2x helicopters:
|
മുംബൈയിലെ മസ്ഗാവ് ഡോക്ക് ഷിപ്പ് ലിമിറ്റഡാണ് കപ്പൽ നിർമ്മിച്ചത്. നാവികസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈനാണ് ഇതിന്റെ രൂപരേഖ തയ്യാറാക്കിയത്.[7] 2015 സെപ്റ്റംബർ 30-ന് മുംബൈ ഡോക്ക്യാർഡിൽ വച്ച് കപ്പലിന്റെ കമ്മീഷനിങ് നടത്തിയത് പ്രതിരോധമന്ത്രി മനോഹർ പരീഖറായിരുന്നു. ഇതോടെ ഇന്ത്യൻ നാവികസേന ഉപയോഗിക്കുന്ന ഡിസ്ട്രോയർ കപ്പലുകളുടെയെണ്ണം 10 ആയി. ശത്രുവിനെ കീഴടക്കാൻ സായുധ സജ്ജമായി (Armed to conquer the enemy) എന്നതാണ് കപ്പലിന്റെ മുദ്രാവാക്യം.[7]