ഐടി@സ്കൂൾ പദ്ധതി
സംഘടന / From Wikipedia, the free encyclopedia
കേരളത്തിലെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഒരു പദ്ധതിയാണ് ഐടി@സ്കൂൾ [1]. വിദ്യാലയങ്ങളിൽ ഐ.ടി. അധിഷ്ഠിതമായി അദ്ധ്യയനരീതി പുനരാവിഷ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അധ്യാപക പരിശീലനം നടത്തുക, പാഠപുസ്തകങ്ങൾ, അധ്യാപക സഹായികൾ, തുടങ്ങിയവയുടെ നിർമ്മാണത്തിൽ എസ്.സി.ഇ.ആർ.ടി യെ സഹായിക്കുക, ലാപ്ടോപ്പ്, കമ്പ്യൂട്ടർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ ഫലപ്രദമായ വിന്യാസം തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ. ഐ.ടി. പഠനവും സെക്കണ്ടറിതലം വരെ നൽകുന്നതിനൊപ്പം ക്ലാസ്സുകളിൽ ലാപ്ടോപ്പും പ്രൊജക്ടറുമുപയോഗിച്ചുള്ള പഠനത്തിനായി മാഹി, ലക്ഷദ്വീപ്, ഗൾഫ് എന്നിവടങ്ങളിൽ അടക്കം, കേരള സർക്കാറിന്റെ കീഴിലുള്ള 2738 ലധികം സ്കൂളുകളിൽ ഈ പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. [2]
വസ്തുതകൾ ഐടി@സ്കൂൾപ്രോജക്ട്, പ്രവർത്തന മേഖല ...
![]() ഐടി@സ്കൂൾപ്രോജക്ട് | |
---|---|
പ്രവർത്തന മേഖല | കേരളത്തിലെ വിദ്യാലയങ്ങളിൽ ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസം പ്രാവർത്തികമാക്കുന്നതിനായി നിയോഗിക്കപ്പെട്ട സംരംഭം |
ചുരുക്കപ്പേര് | IT@School |
തലവൻ | എക്സിക്യൂട്ടിവ് ഡയറക്ടർ |
സ്ഥിതി | പ്രവർത്തനക്ഷമം |
സ്ഥാപിക്കപ്പെട്ടത് | 2001 |
വെബ്സൈറ്റ് | http://www.itschool.gov.in |
മാതൃ സ്ഥാപനം | കേരള വിദ്യാഭ്യാസ വകുപ്പ് |
സഹ സ്ഥാപനം | വിക്ടേഴ്സ് |
അടയ്ക്കുക